Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആർസിസിയിൽ അറ്റകുറ്റപണിക്കായി തുറന്നിട്ട ലിഫ്റ്റിൽ കയറി രണ്ടു നില താഴ്ചയിലേക്ക് വീണു പരുക്കേറ്റ യുവതി മരിച്ചു.


തിരുവനന്തപുരം: ആർസിസിയിൽ അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപണിക്കായി തുറ ന്നിട്ട ലിഫ്റ്റിൽ കയറി രണ്ടു നില താഴ്ചയിലേക്ക് വീണു പരുക്കേറ്റ യുവതി മരിച്ചു പത്തനാപുരം കുണ്ടയം ചരുവിള വീട്ടിൽ നദീറ (22)യാണ്. മരിച്ചത് വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റു. ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായി പെരുമാറ്റമാണ് അപകടത്തിനു കാരണം എന്ന് ആക്ഷേപമുണ്ട്.

സംഭവത്തിൽ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു അപായ സൂചന നൽകാ തെ ലിഫ്റ്റ് തുറന്നിട്ട ജീവനക്കാർക്ക് എതിരെ നിയമനടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ കമ്മിഷണർക്കു നൽകിയ പരാതിയിൽ മെഡിക്കൽകോളജ് പൊലീസ് കേസെടുത്തിരുന്നു

15നു പുലർച്ചെ 5നായിരുന്നു അപകടം. ആർസിസിയിൽ ശസ്ത്രക്രിയ കഴിഞ്ഞു ചികിത്സയിൽ കഴിയു ന്ന അമ്മ നസീമയെ പരിചരിക്കാൻ എത്തിയ നദീറ രണ്ടാം നിലയിൽ തുറന്നു കിടന്ന ലിഫ്റ്റിൽ കയറി. ലിഫ്റ്റിന്റെ പ്ലാറ്റ്ഫോമിലേക്ക് കാലെടുത്തുവച്ചുടൻ താഴേക്ക് പതിച്ചു.

ഗുരുതര പരുക്കേറ്റ് ശരീരം ചലിപ്പിക്കാൻ കഴിയാതെ ഇവർ രണ്ടു മണിക്കൂർ കുടുങ്ങി കിടന്നു. ഏറെ നേരം കഴിഞ്ഞിട്ടും നദീറ യെ കാണാതായതോടെ നഴ്സ് മറ്റൊരു ബന്ധുവിനെ വിളിച്ചു. 5ന് തന്നെ നദീറയെ ആശുപ ത്രിയിൽ എത്തിച്ചെന്ന് ബന്ധു മറുപടി നൽകിയതോടെ സുരക്ഷാജീവനക്കാർ അന്വേഷിച്ചിറങ്ങി. ഒടുവിൽ പരുക്കേറ്റു കിടന്ന നദീറയെ കണ്ടെത്തി മെഡിക്കൽകോളജ് ആശുപത്രി യിലേക്ക് മാറ്റി.

തുടയെല്ലിലെ ശസ്ത്രക്രിയക്കു ശേഷം 22നു പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു മാറ്റുന്നതിനിടെ യുവതിയുടെ ബോധം നഷ്ടപ്പെട്ട് വീണ്ടും ന്യൂറോ ഐസി‌യുവിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയിൽ തലച്ചോറിനു മാരകക്ഷതം സംഭവിച്ചെന്നും നിലഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.

അർബുദ രോഗിയായ അമ്മ നസീമയുടെ ചികി ത്സയ്ക്കു പണം കണ്ടെത്താൻ പ്രയാസപ്പെടുന്നതിനിടെ യാണ് നദീറയ്ക്കു അപകടം സംഭവിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ഭർത്താവ് ഏറെ നാളായി ജോലിക്കു പോകുന്നില്ല. അമ്മയും ഒരു വയസ്സുള്ള മകളും അടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമാണ് നദീറ.


Read Previous

സംസ്ഥാനത്ത് അണ്‍ലോക്കിന്റെ ഭാഗമായുള്ള ഇളവുകള്‍ പ്രാബല്യത്തില്‍, മിതമായ രീതിയില്‍ പൊതുഗതാഗതം പുനരാരംഭിച്ചു, വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രം.

Read Next

രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ ഗ്രീൻ ഫംഗസ് ബാധയും സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »