അവരുടെ അംഗലാവണ്യവും നിതംബവുമാണ് ഞരമ്പൻമാരുടെ പ്രധാന പ്രശ്നം; നഗ്നത പ്രദർശിപ്പിച്ച് ഉദ്ഘാടനത്തിന് പോയിട്ടില്ല; ഹണിയ്ക്കു പകരം ആ നടിയെത്തിയപ്പോൾ ആർക്കും കുറ്റം പറയാനില്ല’


നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായതും അതുമായി ബന്ധപ്പെട്ടുളള ചർച്ചകളുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഹണി റോസിന്റെ ഇത്തരത്തിലുളള പ്രതികരണത്തിനെ അഭിനന്ദിച്ച് നിരവധിയാളുകളും രംഗത്തെത്തി. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് ഹണി റോസിന്റെ വസ്ത്രധാരണരീതിയെ ക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. അദ്ദേഹം യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

‘പണ്ടൊക്കെ വസ്ത്രധാരണം സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. പുതുതലമുറയ്ക്ക് വസ്ത്രം ഇന്ന് സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. ഏത് വേഷം ധരിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യവുമാണ്. പാശ്ചാത്യ സംസ്‌കാരം നമ്മുടെ വസ്ത്രത്തെയും ഭക്ഷണത്തെയും ഭാഷയെയും കയ്യടക്കിയിരിക്കുക യാണ്. പണ്ടൊക്കെ കീറിയ വസ്ത്രങ്ങൾ തുന്നിച്ചേർത്ത് ഉപയോഗിക്കുമായിരുന്നു. ഇന്ന് തുന്നിയ വസ്ത്രങ്ങൾ ഫാഷന്റെ പേരിൽ കീറി ഉപയോഗിക്കുന്നു.

ഒരു പ്രമുഖ നടന്റെ നാല് പെൺമക്കൾ അവർക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിച്ച് വിവിധ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്​റ്റ് ചെയ്യുകയുണ്ടായി. ആ പോസ്​റ്റുകൾക്ക് വന്ന കമന്റുകൾ ഞാൻ വായിക്കുകയുണ്ടായി. അമ്മയെക്കൂടി ഇത്തരത്തിലുളള വസ്ത്രങ്ങൾ ധരിപ്പിച്ചൂടായിരുന്നോയെന്നാ യിരുന്നു ചില വിവരദോഷികൾ ചോദിച്ചത്. ഒരു പക്ഷെ ആ കൂടുംബം ഇതുപോലുളള കമന്റുകളെ അവഗണിച്ച് കാണും. ഇത്തരം വിട്ടുവീഴ്ചകളാണ് ഞരമ്പുരോഗികൾക്ക് വളമായത്. ചില മാളുകളിൽ യുവതികളും സ്ത്രീകളും ധരിച്ചെത്തുന്ന വസ്ത്രങ്ങൾ കണ്ട് ഞാൻ അതിശയിച്ചിട്ടുണ്ട്.

ഇതിനിടയിലാണ് ഹണി റോസിന്റെ വസ്ത്രധാരണം ശരിയല്ലെന്ന് ചിലർ മുറവിളി കൂട്ടുന്നത്. നടി നഗ്നത പ്രദർശിപ്പിച്ച് ഉദ്ഘാടനത്തിന് പോയത് ഞാൻ കണ്ടിട്ടില്ല. കുറച്ച് കാലം മുൻപ് തൊപ്പി എന്നൊരു യൂട്യൂബർ കാണിച്ച കോപ്രായങ്ങളൊന്നും നിങ്ങൾ മറന്നിട്ടുണ്ടാകില്ല. ഭക്ഷണത്തെ ബഹുമാനിച്ച് കഴിക്കണമെന്നതാണ് നമ്മുടെ സംസ്‌കാരം. എന്നാൽ തൊപ്പി എന്താണ് ചെയ്തത്. ഭക്ഷണം അടിവസ്ത്രത്തിൽ ഇട്ടതിനുശേഷം കഴിക്കുന്നു. കുറേഭക്ഷണം നിലത്തിട്ട് ചവിട്ടി മെതിക്കുന്നു. കൂടാതെ അറപ്പുളവാക്കുന്ന അശ്ലീല ആംഗ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ കാണിക്കുന്നു. അങ്ങനെയുളളവനെയും സെലിബ്രി​റ്റി എന്ന വിശേഷണം നൽകി ഉദ്ഘാടനങ്ങളിൽ വിളിക്കുന്നു. ലക്ഷകണക്കിനാളുകളാണ് അയാളുടെ ആരാധകർ. ഇതൊക്കെ അവരുടെ സ്വാതന്ത്ര്യമല്ലേ? ഈ നാ​റ്റക്കേസുകളെയും പുതുതലമുറയുടെ മാ​റ്റമായി നാം കാണേണ്ടതുണ്ടോ?

ഹണി റോസിന്റെ ഭാഗത്ത് നിന്ന് അശ്ലീല ആംഗ്യമോ സംസാരമോ ഇതുവരെയായിട്ടും ഉണ്ടായിട്ടില്ല. അവരുടെ അംഗലാവണ്യവും നിതംബവുമാണ് ഞരമ്പൻമാരുടെ പ്രധാന പ്രശ്നം. ഹണി റോസിനെ കു​റ്റം പറയുന്നവർ പുതുതലമുറയിലേക്ക് ഒന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും. അൽപവസ്ത്രധാരികളായി നടക്കാനാണ് ഇപ്പോഴത്തെ പെൺകുട്ടികൾക്ക് താൽപര്യം. അവർ നഗ്നത മറയ്ക്കുന്നുമുണ്ട്. അൽപ വസ്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു പെൺകുട്ടി സോഷ്യൽ മീഡിയയിലൂടെ പറയുന്നു, തുണിയും ലാഭം കാ​റ്റും കയറുമെന്ന്. അതാണ് അവർക്ക് ഇഷ്ടമെങ്കിൽ അവർ നന്നായി കാ​റ്റുകൊളളട്ടെ. അതിന് അവരുടെ കുടുംബക്കാരെയും അച്ഛനെയും അമ്മയെയും അധിക്ഷേപിക്കേണ്ട കാര്യമുണ്ടോ?


Read Previous

വഴി തടഞ്ഞുള്ള പരിപാടികൾ വേണ്ട’; കർശന നടപടിയുമായി ഹൈക്കോടതി; എംവി ഗോവിന്ദനും കടകംപള്ളിയും നേരിട്ട് ഹാജരാകണം

Read Next

സ്‌കൂൾ കലോത്സവ സ്വർണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകം: തൃശൂർ ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »