നീന്തല്‍ക്കുളത്തിനും ആഘോഷത്തിനും കോടികള്‍ ഉണ്ട്, പെന്‍ഷനും റേഷനും ശമ്പളത്തിനും പണമില്ല; സര്‍ക്കാരിനെ പരിഹസിച്ച് ഗവര്‍ണര്‍


തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നീന്തല്‍ക്കുളത്തിനും ആഘോഷ ത്തിനും കോടികള്‍ ഉണ്ട്. എന്നാല്‍ പെന്‍ഷനും റേഷനും ശമ്പളത്തിനും പണമില്ലെന്ന് ഗവര്‍ണര്‍ പരിഹസിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.

താന്‍ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന് തെളിവ് തരൂ എന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. താന്‍ സംസ്ഥാനത്തെ ഇകഴ്ത്തുന്നു എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ഇത്തരം രാഷ്ട്രീയ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കഴിഞ്ഞ ദിവസവും സര്‍ക്കാരിനെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പണം അനാവശ്യമായി പാഴാക്കുകയാണെന്നും, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സ്വിമ്മിങ് പൂള്‍ നിര്‍മ്മിക്കുന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു.


Read Previous

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് അ​ബൂ​ദ​ബി​യി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്

Read Next

ഇന്ത്യ-അമേരിക്ക 2 + 2 ചര്‍ച്ചയ്ക്ക് ഡല്‍ഹിയില്‍ തുടക്കം; പശ്ചിമേഷ്യന്‍ സംഘര്‍ഷവും ചര്‍ച്ചയാകുമെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍, ആന്റണി ബ്ലിങ്കന്‍ ഇന്ത്യയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »