Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അര്‍ജുന് വേണ്ടി നാട്ടുകാരും ജനപ്രതിനിധികളും ഉണ്ട്; ശരവണനായി ആരുമില്ല’: അമ്മാവന്‍ സെന്തില്‍ കുമാര്‍


ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഊര്‍ജിതമായി പുരോഗമിക്കവേ ദുരന്തത്തില്‍ കാണാതായ മറ്റൊരു ലോറി ഡ്രൈവറായ ശരവണനായി (39) തമിഴ്‌നാട്ടില്‍ നിന്ന് ആരും എത്തിയില്ലെന്ന് അദേഹത്തിന്റെ അമ്മാവനായ സെന്തില്‍ കുമാര്‍.

അര്‍ജുനായി നാട്ടില്‍ നിന്നും ജനപ്രതിനിധികളുമടക്കം നിരവധി പേരാണ് ദുരന്ത ഭൂമിയില്‍ എത്തിയത്. എന്നാല്‍ ശരവണനായി അദേഹത്തിന്റെ അമ്മാവനായ സെന്തില്‍ കുമാര്‍ മാത്രമാണ് എത്തിയത്. എന്ത് ചെയ്യണമെന്നോ ആരോട് സംസാരി ക്കണമെന്നോ അദേഹത്തിന് അറിയില്ല. അര്‍ജുന്റെ തെരച്ചിലിനായി ലഭിക്കുന്ന പിന്തുണ ശരവണനും കൂടി കിട്ടണമെന്ന ആഗ്രഹമേ തനിക്കുള്ളൂവെന്ന് സെന്തില്‍ കുമാര്‍ പറഞ്ഞു.

അര്‍ജുനെ കാണാതായ അതേ മണ്ണിടിച്ചിലാണ് ശരവണനെയും കാണാതായത്. ടാങ്കര്‍ ലോറിയിലാണ് ശരവണന്‍ എത്തിയത്. വണ്ടിയില്‍ നിന്ന് ഇറങ്ങി കടയില്‍ ചായ കുടിക്കാന്‍ കയറിയപ്പോഴാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പിന്നെ ഒരു വിവരവും ലഭിച്ചിട്ടില്ല. ശരവണന്റെ ലോറി ലഭിച്ചെങ്കിലും അതില്‍ അദേഹം ഇല്ലായിരുന്നു.

‘നദിയിലെ വെള്ളത്തിലോ മണ്ണിനടിയിലോ ശരവണനുണ്ടാകുമോ? അതോ ഒഴുകിപ്പോയോ എന്നൊന്നും അറിയില്ല. തമിഴ്നാട് സര്‍ക്കാരിനെ ബന്ധപ്പെട്ടപ്പോള്‍ തിരച്ചിലിനായി അവര്‍ സമ്മര്‍ദ്ദം ചെലുത്തി. പക്ഷേ ആരും സ്ഥലത്ത് വന്നിട്ടില്ല. കര്‍ണാടകയിലെ ജില്ലാ കളക്ടറും എസ്പിയുമായി സംസാരിച്ചിരുന്നു.

കാണാതായ ശരവണനും അര്‍ജുന് ലഭിച്ച അതേ പ്രധാന്യം ഉണ്ടാകുമെന്ന് അവര്‍ ഉറപ്പ് നല്‍കി. ആ വിശ്വാസത്തിലാണ് ഞാനിവിടെ നില്‍ക്കുന്നത്. മുന്‍പ് ഒരു ബോഡി ലഭിച്ചപ്പോള്‍ ഡിഎന്‍എ ടെസ്റ്റ് എടുക്കാന്‍ അമ്മയെ വിളിപ്പിച്ചിരുന്നു. ഒരുപാട് ബന്ധു ക്കള്‍ ഒന്നും ശരവണന് ഇല്ല. ഒരു മകന്‍ ഉണ്ട്. ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്’- സെന്തില്‍ കുമാര്‍ പറഞ്ഞു.


Read Previous

സംസ്ഥാനത്തെവിടെയും ആധാരം രജിസ്റ്റര്‍ ചെയ്യാനാവണം; സര്‍ക്കാരിനോട് നിയമസഭാ സമിതി

Read Next

ദുരന്തത്തിന് കാരണം ദേശീയപാത നിര്‍മാണത്തിലെ അപാകത; മന്ത്രിമാരുടെ സന്ദര്‍ശനം വൈകിയത് ദൗര്‍ഭാഗ്യകരം; കെ മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »