Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘പ്രതികാര നടപടി ഭയക്കുന്നു, ഇത്രനാള്‍ പൊരുതി വിജയിച്ചില്ലേ!, ഇനി ആറുവര്‍ഷം കൂടി സര്‍വീസ് ഉണ്ട്’: അനിത #There are six more years of service’: Anita


കോഴിക്കോട്: ഐസിയു പീഡന കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന ഹെഡ് നഴ്‌സ് പിബി അനിത ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. ഇത്രനാള്‍ നീണ്ട പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അനിത മാധ്യമങ്ങളോട് പറഞ്ഞു.

‘സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചു എന്നതാണ് നിയമന ഉത്തരവില്‍ നിന്ന് മനസിലാകുന്നത്. സര്‍ക്കാര്‍ റിവ്യൂവിന് പോയാലും കോടതിയില്‍ നിന്ന് നീതി കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കര്‍ത്തവ്യം മാത്രമാണ് ചെയ്തത്. കോടതിയില്‍ നിന്ന് നീതിപൂര്‍വ്വമായ നടപടി ഉണ്ടായി. സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പിന്‍വലിക്കാന്‍ സാധിക്കില്ല. അതുമായി മുന്നോട്ടുപോകും. ആറുദിവസം വെയിലത്ത് നിന്നത് നിങ്ങള്‍ കണ്ടതല്ലേ. ഭരണാനുകൂല സംഘടനകളില്‍ നിന്ന് പ്രതികാര നടപടി ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഇത്രയും കാലം പൊരുതി വിജയിച്ചില്ലേ!. ഇനി ഒരു ആറുവര്‍ഷം സര്‍വീസ് ഉണ്ട്.അതും പൊരുതി തന്നെ നില്‍ക്കാമെന്ന് വിചാരിക്കുന്നു’- അനിത പറഞ്ഞു.

‘സര്‍ക്കാര്‍ നീതിയൂടെ കൂടെ നില്‍ക്കണം. ഓരോ മെഡിക്കല്‍ കോളജിലും നമ്മളെ വിശ്വസിച്ച് വരുന്ന രോഗികള്‍ക്ക് അവിടത്തെ ജീവനക്കാര്‍ വേണ്ട സുരക്ഷ നല്‍കു ന്നുണ്ട്് എന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരാണ്. ഇതില്‍ സര്‍ക്കാരിനും ജീവനക്കാര്‍ക്കും ഉത്തരവാദിത്തമുണ്ട്.സര്‍ക്കാര്‍ എല്ലാ ജീവനക്കാര്‍ക്കുമൊപ്പം നില്‍ക്കണം.എന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കോടതിയില്‍ സര്‍ക്കാര്‍ തെളിയിക്കട്ടെ. കോടതി തീരുമാനിക്കട്ടെ. രണ്ടരമാസത്തോളം മെഡിക്കല്‍ ഗ്രൗണ്ടില്‍ ലീവില്‍ ആയിരുന്നു. ഒരു വര്‍ഷമായി പോരാട്ടത്തില്‍ തന്നെയാണ്. പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. യൂണിഫോമില്‍ നിന്ന എന്നെ ഒരു എന്‍ജിഒ യൂണിയന്‍ നേതാവ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ടുപോകും. എനിക്ക് സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കണം’-അനിത കൂട്ടിച്ചേര്‍ത്തു.


Read Previous

തൃശ്ശൂരിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിയ്ക്കൽ: രാഷ്ട്രീയവേട്ടയാടല്‍, യെച്ചൂരി

Read Next

പ്രവാസി മലയാളികള്‍ കാത്തിരുന്ന പ്രഖ്യാപനം എത്തി; അവധിക്കാലത്ത് അധിക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ #The announcement that the expatriate Malayalees were waiting for has arrived; Air India announces additional flights during the holidays

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »