പ്രവാസി മലയാളികള്‍ കാത്തിരുന്ന പ്രഖ്യാപനം എത്തി; അവധിക്കാലത്ത് അധിക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ #The announcement that the expatriate Malayalees were waiting for has arrived; Air India announces additional flights during the holidays


കൊച്ചി: അവധിക്കാലത്ത് കേരളത്തില്‍ നിന്ന് അധിക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. സംസ്ഥാനത്തെ നാല് വിമാന ത്താവളങ്ങളില്‍ നിന്നും കൂടുതലായും ആഭ്യന്തര-വിദേശ സര്‍വീസുകള്‍ നടത്താനാണ് പുതിയ തീരുമാനം. എയര്‍ ഇന്ത്യയുടെ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന ഓരോ മാസവും മൂന്ന് പുതിയ വിമാനങ്ങള്‍ പുറത്തിറക്കാനാണ് തീരുമാനം.

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആദ്യ സമയങ്ങളില്‍ എയര്‍ ഇന്ത്യയുടെ ആഴ്ച തോറുമുളള സര്‍വീസുകള്‍ 93 ആയിരുന്നു. ഇത് 104 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകള്‍ക്ക് പുറമേ ബഹ്റിന്‍, ദമാം തുടങ്ങിയ സ്ഥലങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദി ലേക്കും കൊല്‍ക്കത്തയിലേക്കും അധിക സര്‍വീസുകള്‍ ആരംഭിച്ച് കഴിഞ്ഞു.

അതേസമയം കോഴിക്കോട് വിമാനത്താവളത്തില്‍ ആഴ്ചതോറും നടത്തുന്ന സര്‍വീ സുകള്‍ എയര്‍ഇന്ത്യ 77 ല്‍ നിന്നും 87 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇവിടെ നിന്നും റാസല്‍ഖൈമ, ദമാം തുടങ്ങിയ സ്ഥലങ്ങളിലേക്കും ബംഗളൂരുവിലേക്കും പുതിയതായി സര്‍വീസുകള്‍ ആരംഭിച്ചു. കണ്ണൂരില്‍ നിന്നും 12 അധിക സര്‍വീസുകളും എയര്‍ ഇന്ത്യ ആരംഭിക്കാന്‍ പോകുകയാണ്.


Read Previous

‘പ്രതികാര നടപടി ഭയക്കുന്നു, ഇത്രനാള്‍ പൊരുതി വിജയിച്ചില്ലേ!, ഇനി ആറുവര്‍ഷം കൂടി സര്‍വീസ് ഉണ്ട്’: അനിത #There are six more years of service’: Anita

Read Next

അത് എനിക്കറിയില്ല, അറിയില്ലെന്ന് പറഞ്ഞില്ലേ’; സിപിഎം പ്രവര്‍ത്തകര്‍ ഷെറിന്റെ വീട് സന്ദര്‍ശിച്ചതിനെക്കുറിച്ച് എം.വി ഗോവിന്ദന്റെ രൂക്ഷപ്രതികരണം # I don’t know that, didn’t I say that I don’t know: MV.Govindhan

Leave a Reply

Your email address will not be published. Required fields are marked *

Most Popular