
സ്വന്തമായി കാറും ബൈക്കും വിമാനം വരെയുള്ളവരുണ്ട്. ജെറ്റ് മാത്രമല്ല, സ്വന്തമായി കപ്പലുള്ള പണക്കാരും ഈ ലോകത്തുണ്ട്. ഇതൊക്കെ ഇന്നത്തെ കാലത്ത് സര്‍വ്വ സാധാരണമായിട്ടുള്ള സംഭവങ്ങളാണ്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും സ്വന്തമായി ഒരു വാഹനമുണ്ടാകില്ല. അതെ സ്വന്തമായി ട്രെയിന്‍ ഇല്ലാത്തവരായിരിക്കും എല്ലാ പണക്കാരും. ട്രെയിന്‍ അങ്ങനെ ആര്‍ക്കും പണം കൊടുത്ത് സ്വന്തമാക്കാന്‍ സാധിക്കില്ല. എന്നാല്‍ നമ്മുടെ രാജ്യത്ത് ഒരാള്‍ക്ക് ട്രെയിന്‍ സ്വന്തമായിട്ടുണ്ട്.
പഞ്ചാബിലെ ലുധിയാനയിലെ കാട്ടാന ഗ്രാമത്തില്‍ താമസിക്കുന്ന സമ്പുരാന്‍ സിങിനാണ് സ്വന്തമായി ട്രെയിന്‍ ഉള്ളത്. എന്നാല്‍ ഇദ്ദേഹം ഒട്ടും സമ്പന്നനല്ല. ഒരു കര്‍ഷകനാണ്. പിന്നെ എങ്ങനെ ഇയാള്‍ ട്രെയിനിന്റെ ഉടമയായെന്ന് നോക്കാം
2017ലാണ് സമ്പുരാന്‍ സിങിന് ട്രെയിന്‍ സ്വന്തമായി ലഭിച്ചത്. സ്വര്‍ണ ശതാബ്ദി എക്‌സ്പ്രസ് ആണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഡല്‍ഹിയില്‍ നിന്നും അമൃത്സറി ലേക്കാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. 2007ല്‍ ദുധിയാന-ഛണ്ഡീഗഡ് റെയില്‍വേ ലൈനിനായി സമ്പുരാന്‍ സിങിന്റെ സ്ഥലം റെയില്‍വേ ഏറ്റെടുത്തു. ഏക്കറിന് 25 ലക്ഷം രൂപ കണക്കാക്കിയായിരുന്നു ഇത്
എന്നാല്‍ തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും ഏക്കറിന് 71 ലക്ഷം രൂപ നിരക്കിലാണ് റെയില്‍വേ ഭൂമി ഏറ്റെടുത്തതെന്ന് അറിഞ്ഞ സമ്പുരാന്‍ റെയില്‍വേയ്‌ക്കെതിരെ കോടതിയെ സമീപിച്ചു. അങ്ങനെ സമ്പുരാന് 1.47 കോടി രൂപ നല്‍കാന്‍ റെയില്‍വേ യോട് കോടതി നിര്‍ദേശിച്ചു. എന്നാല്‍ വെറും 42 ലക്ഷം രൂപയാണ് റെയില്‍വേ നല്‍കിയത്. ഇതോടെ ബാക്കി തുകയ്ക്കായി സമ്പുരാന്‍ വീണ്ടും കോടതിയെ സമീപിച്ചു
സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസും ലുധിയാന സ്റ്റേഷനിലെ ട്രെയിനും കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു. സ്‌റ്റേഷനില്‍ എത്തിയ സമ്പുരാനും അധികൃതരും സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസും അവിടെയെത്തിയ സ്വര്‍ണ എക്‌സ്പ്രസും പിടിച്ചെടുത്തു. അങ്ങനെയാണ് ഇന്ത്യയിലെ ട്രെയിന്‍ സ്വന്തമായുള്ള ഏക വ്യക്തിയായി സമ്പുരാന്‍ മാറിയത്. എന്നാല്‍ പിന്നീട് കോടതി ഇടപെട്ട് ട്രെയിന്‍ തിരികെ നല്‍കിച്ചു. എന്നാലും ഇപ്പോഴും കേസ് നടക്കുകയാണ്