വികസിത രാജ്യത്തിലെ എല്ലാ നഗരങ്ങളും വൃത്തിയും ശുചിത്വവുമുള്ളതാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി വൃത്തിഹീനമായ അന്തരീക്ഷത്തിന് പേരുകേട്ട ഒരു അമേരിക്കൻ നഗരമുണ്ട്. പ്രാണികളും പുഴുക്കളും വീടുകളിലൂടെ ഇഴഞ്ഞു നടക്കുന്ന സ്ഥലം


അമേരിക്ക പോലുള്ള ഒരു വികസിത രാജ്യത്തിലെ എല്ലാ നഗരങ്ങളും വൃത്തിയും ശുചിത്വവുമുള്ളതാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി. വൃത്തിഹീനവുമായ അന്തരീക്ഷത്തിന് പേരുകേട്ട ഒരു അമേരിക്കൻ നഗരമുണ്ട്. പ്രാണികളും പുഴുക്കളും വീടുകളിലൂടെ ഇഴഞ്ഞു നടക്കുന്ന, വായു ശ്വസിച്ചാല്‍ പോലും ഒരാള്‍ക്ക് അസുഖം വരുമെന്ന് കരുതപ്പെടുന്ന ഒരു നഗരം. അടുത്തിടെ ഒരു റിപ്പോർട്ടില്‍, അമേരിക്കയിലെ ഏറ്റവും വൃത്തികെട്ട നഗരങ്ങളിലൊന്നായി ഇതിനെ തിരഞ്ഞെടുത്തു. ഇനി ആ നഗരം ഏതാണെന്ന് അറിയണ്ടേ? ടെക്സസിലെ ഹ്യൂസ്റ്റണ്‍ ആണ് ആ വൃത്തികെട്ട നഗരം.

ഇവിടുത്തെ വായു മലിനമാണെന്നും അതിന്റെ ഗുണനിലവാരം ഭയപ്പെടുത്തുന്ന താണെന്നുമാണ് വിവിധ സർവ്വേകള്‍ പറയുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഈ നഗരത്തെ മോശം നഗരങ്ങളുടെ പട്ടികയില്‍ പെടുത്തുന്നതിന് മറ്റൊരു കാരണമാകുന്നു. തീർത്തും വൃത്തിഹീനമായ തെരുവുകളും വീടുകളുമാണ് മറ്റൊന്ന്. അഴുക്കുനിറഞ്ഞ് വീടുകള്‍ക്കുള്ളില്‍ പോലും പ്രാണികള്‍ യഥേഷ്ടം വിഹരിക്കുന്ന അമ്ബരപ്പിക്കുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.

2023 -ല്‍, വടക്കൻ ഹൂസ്റ്റണിലെ ക്രാൻബ്രൂക്ക് ഫോറസ്റ്റ് അപ്പാർട്ട്‌മെൻ്റിലെ താമസക്കാർ പറഞ്ഞത് മാലിന്യത്തില്‍ കിടന്ന് തങ്ങള്‍ മടുത്തു എന്നാണ്. നാസയുടെ ബഹിരാകാശ അധിഷ്‌ഠിത മലിനീകരണ നിരീക്ഷണത്തില്‍ നിന്നുള്ള ഫോട്ടോഗ്രാഫുകള്‍ 2023 -ല്‍ പുറത്തുവിട്ടപ്പോള്‍ ഹ്യൂസ്റ്റണിന് മുകളില്‍ മാരകമായ നൈട്രജൻ ഡയോക്‌സൈഡിൻ്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

1970 -കളുടെ അവസാനത്തില്‍, റസ്റ്റ് ബെല്‍റ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ വൻതോതില്‍ ടെക്സാസിലേക്ക് എത്തിയതോടെയാണ് ഹ്യൂസ്റ്റണില്‍ ജനസംഖ്യാ കുതിപ്പുണ്ടായത്. അറബ് എണ്ണ ഉപരോധത്തിൻ്റെ ഫലമായി തുറന്ന പെട്രോളിയം ബിസിനസില്‍ വിവിധ തൊഴില്‍ സാധ്യതകള്‍ തേടിയാണ് ഇവിടേക്ക് കുടിയേറ്റക്കാർ വ്യാപകമായി എത്തിത്തുടങ്ങിയത്. ജനസംഖ്യ വർദ്ധനവ് ഉണ്ടായതോടെ പതിയെ പതിയെ ഈ നഗരം പലവിധത്തില്‍ ചൂഷണം ചെയ്യപ്പെടുകയും ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തുകയും ചെയ്യുകയായിരുന്നു


Read Previous

അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയെങ്കിലും ഇന്ത്യൻ പാരമ്പര്യത്തിന്‍റെ ഭാഗമായിരുന്നു കൂട്ടുകുടുംബങ്ങള്‍.

Read Next

ദിവ്യ ഗിരി എന്ന ഡല്‍ഹി പെണ്‍കുട്ടി ഡേറ്റിങ്ങിന് വേണ്ടി ക്ഷണിച്ച്‌ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചപ്പോള്‍ എല്ലാവരുമൊന്ന് അമ്പരന്നു; ഇന്ത്യയില്‍ ഇത്തരമൊരു ജീവിതരീതി സാധാരണമല്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »