ഇനി ഒരു ബന്ധവുമില്ല; തെക്കന്‍ കൊറിയയിലേക്കുള്ള റോഡുകള്‍ ബോംബിട്ട് തകര്‍ത്ത് കിം ജോങ് ഉന്‍


സിയോള്‍: ദക്ഷിണ കൊറിയയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി ഉത്തര കൊറിയയുടെ വടക്കന്‍ മേഖലയില്‍ നിന്ന് ദക്ഷിണ കൊറിയയി ലേക്കുള്ള പ്രധാന റോഡുകള്‍ ബോംബിട്ട് തകര്‍ത്ത് കിം ജോങ് ഉന്‍. രണ്ട് രാജ്യങ്ങ ളെയും വിഭജിക്കുന്ന സൈനിക അതിര്‍ത്തിക്കടുത്തുള്ള റോഡുകളാണ് ഉത്തര കൊറി യന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ നിര്‍ദേശപ്രകാരം ബോംബിട്ട് തകര്‍ത്തത്.

ദക്ഷിണ കൊറിയന്‍ സംയുക്ത സൈനിക മേധാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണ കൊറിയയുടെ സൈന്യവും ഇന്റലിജന്‍സും സംഭവിച്ച നാശ നഷ്ടങ്ങളെപ്പറ്റി വിലയിരുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഉന്നത സൈനിക നേതാക്കളുമായി ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം. അടുത്തിടെ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ചാര ഡ്രോണുകള്‍ ഉത്തര കൊറിയയില്‍ എത്തിയതാണ് കിമ്മിനെ പ്രകോപിപ്പിച്ചതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

റോഡുകള്‍ തകര്‍ക്കുമെന്നും ദക്ഷിണ കൊറിയയുടെ ഭാഗത്ത് നിന്നും ആക്രമണമു ണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും പറഞ്ഞതിനും പിന്നാലെയാണ് ഈ സംഭവം. രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുന്നതിനായുള്ള പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ് ഉത്തര കൊറിയന്‍ സൈനിക അധികൃതരെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


Read Previous

ഒറ്റപ്പാലത്ത് സീറ്റ് തന്നത് മികച്ചവരും മിടുക്കരും അവിടെ ഇല്ലാത്തത് കൊണ്ടല്ല! പരസ്യ പ്രതികരണങ്ങൾ നല്ല സംഘടന ബോധ്യം അല്ല’; പി സരിനെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡൻ്റ്

Read Next

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »