Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദാനംചെയ്ത് ദരിദ്രനായ ഒരാളും ഭൂമിയിലില്ല സഹോദരാ’; തെരുവില്‍ കഴിയുന്ന സ്ത്രീയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് സമ്മാനം നല്‍കി ഇന്‍ഫ്ലുവന്‍സര്‍


പത്തുവര്‍ഷമായി തെരുവില്‍ കഴിയുന്ന സ്ത്രീയ്ക്ക് ഒരു യുവാവ് അപ്പാര്‍ട്ട്‌മെന്റ് സമ്മാനം നല്‍കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസ നേടി. യു.എസ്. ഇന്‍ഫ്ലുവന്‍സര്‍ ഇസഹിയ ഗ്രാസയാണ് ഇപ്പോള്‍ വൈറലായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ക്ലിപ്പില്‍, അയാള്‍ തന്റെ വാഹനത്തില്‍ ഇരുന്ന് സ്ത്രീയെ അഭിവാദ്യം ചെയ്യുന്നതും അവര്‍ സന്തോഷത്തോടെ പ്രതികരിക്കുന്നതുമാണ് ആദ്യം.

പിന്നീട്, കാറിനടുത്തേക്ക് വന്ന് അവരോട് ഒരു സമ്മാനപായ്ക്കറ്റ് നല്‍കിയ ശേഷം അത് തുറക്കാന്‍ ആവശ്യപ്പെടുന്നു. സ്ത്രീ ബാഗ് തുറന്ന് ഒരു താക്കോല്‍ ശ്രദ്ധിക്കുന്നു. ‘നിങ്ങള്‍ ക്ക് ഒരു അപ്പാര്‍ട്ട്‌മെന്റ് ലഭിച്ചു.’ എന്ന് അയാള്‍ പറയുന്നത് ആ സ്ത്രീയെ കണ്ണീരിലാ ഴ്ത്തി. താങ്കള്‍ക്ക വട്ടാണോ എന്നും സ്ത്രീ ചോദിക്കുന്നു. പിന്നീട് ടെലിവിഷനും കിട ക്കയും മറ്റ് സൗകര്യങ്ങളുമുള്ള തന്റെ പുതിയ വീട്ടിലേക്ക് ഗ്രാസ സ്ത്രീയെ കൊണ്ടു പോകുന്നതാണ് ക്ലിപ്പ് തുടരുമ്പോള്‍ കാണുന്നത്.

”10 വര്‍ഷത്തിലേറെയായി വീടില്ലാത്ത ഒരു സ്ത്രീയെ ഒരു വീട് നല്‍കി അത്ഭുത പ്പെടുത്താനായി. ഈ ദിവസത്തില്‍ നിന്നും ഞാന്‍ ഏറെ പഠിച്ചു. ഈ മനോഹരമായ നിമിഷം ഞാന്‍ ഒരിക്കലും മറക്കില്ല. വിവിധ സോഷ്യല്‍ മീഡിയകളിലായി വീഡിയോ 200 ദശലക്ഷം വ്യൂസ് പിന്നിട്ടതിന്റെ ബഹുമാനാര്‍ത്ഥം ഞാന്‍ ഈ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്യുന്നു. 15 വര്‍ഷത്തിലേറെയായി തെരുവില്‍ ജീവിച്ചുകൊണ്ട് ഒരാള്‍ അനുഭ വിക്കുന്ന മാനസിക പ്രശ്നങ്ങളുടെയും ആഘാതങ്ങളുടെയും അളവ് എനിക്ക് അന്ന് മനസ്സിലായില്ല. അവളുടെ ജീവിതത്തില്‍ ഒരു ചെറിയ മാറ്റം വരുത്താന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ” വീഡിയോയ്‌ക്കൊപ്പം മിസ്റ്റര്‍ ഗ്രാസ കുറിച്ചു. വീഡിയോയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രതികരണവും കിട്ടി.

ജൂണ്‍ 7 ന് പങ്കിട്ടതിന് ശേഷം, ക്ലിപ്പ് 11.1 ദശലക്ഷത്തിലധികം കാഴ്ചകളും ഒമ്പത് ലക്ഷം ലൈക്കുകളും നേടി. ”അവള്‍ എഴുന്നേറ്റു നിന്ന് തിരിച്ചുവിളിക്കുന്നത് എനിക്ക് ഇഷ്ട പ്പെട്ടു. മനോഹരം.” ഒരു ഉപയോക്താവ് പറഞ്ഞു. ദാനം ചെയ്ത് ദരിദ്രനായ ഒരു മനുഷ്യനും ഈ ലോകത്ത് ഇല്ല, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. നിരവധി ആളുകള്‍ ഹൃദയ ഇമോജികളും പങ്കിട്ടു.


Read Previous

ആദ്യമായി അടിവസ്ത്രം ഉപയോഗിച്ചത് 40,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്; ഗവേഷകരുടെ കണ്ടെത്തല്‍ ഇങ്ങനെ

Read Next

അകാലമരണത്തിനു കാരണം? ഇത്തരം ഭക്ഷണങ്ങളാണോ കൂടുതൽ കഴിക്കുന്നത്?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »