തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വജനപക്ഷപാതം അവസാനിപ്പി ക്കാനൊരുങ്ങി കോണ്‍ഗ്രസ്. മണ്ഡലം കമ്മിറ്റി മുതല്‍ ഡിസിസി വരെയുള്ള തലങ്ങളിലുള്ള നേതാക്കളുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ക്ക് കാരണമായെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പലയിടത്തും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ക്കെതിരെ വിമതന്‍മാര്‍ മത്സരിച്ചതും പലയിടത്തും പരാജയത്തിന് കാരണമായെന്നും നേതൃത്വം വിലയിരുത്തുന്നു.

സാഹചര്യം വിശദമായി പരിശോധിച്ചെന്നും വാര്‍ഡ് കമ്മിറ്റികളുടെ ഭൂരിപക്ഷ അഭിപ്രായത്തിന് വിരുദ്ധ മായി പലയിടത്തും പ്രാദേശിക നേതാക്കളാണ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തതെന്ന് തങ്ങള്‍ കണ്ടെത്തിയതായി’ ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. വാര്‍ഡ് കമ്മിറ്റി സ്ഥാനാര്‍ഥിയെ കണ്ടെത്തിയ ശേഷവും നേതാക്കളുടെ താത്പര്യം അനുസരിച്ച് ബന്ധുക്കളെയോ സ്വന്തക്കാരെയോ സ്ഥാനാര്‍ഥി കളാക്കിയതായും അദ്ദേഹം പറഞ്ഞു.
വാര്‍ഡ് കമ്മിറ്റികള്‍ തള്ളിക്കളഞ്ഞ പലരും നേതാക്കളുടെ ഇടപെടല്‍ കാരണം തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഇനി അത്തരം ഇടപെടല്‍ അനുവദിക്കില്ല. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് വാര്‍ഡ് കമ്മിറ്റി കളുടെ തീരുമാനം അന്തിമമായിരിക്കും. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഡിസിസി രമ്യമായി പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷന്‍ തിരിച്ചുപിടിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. കൊച്ചി കോര്‍പ്പറേഷന്റെ ചുമതല പ്രതിപക്ഷ നേതാവ് വിഡി സതീശനും തൃശൂരിന്‍റേത് എംഎല്‍എ റോജി എം ജോണിനുമാണ്. യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്റെ ചുമതല കെസിപിസിസി പ്രസിഡന്റ് കെ സുധാകരനാണ്. രമേശ് ചെന്നിത്തല (കോഴിക്കോട്) പിസി വിഷ്ണുനാഥ് ( തിരുവനന്തപുരം) വിഎസ് ശിവകുമാര്‍ (കൊല്ലം) എന്നിവരാണ് കോര്‍പ്പറേഷന്‍ ചുമതലയുള്ള മറ്റുനേതാക്കള്‍. ഇതാദ്യമായാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് കോര്‍പ്പറേഷന്‍ ചുമതല നല്‍കുന്നത്. പ്രവര്‍ത്തനങ്ങള്‍ സുധാകരനും ചെന്നി ത്തലയും സതീശനും ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും.