Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

അടിമക്കണ്ണാകാൻ ഇല്ല; ഗോഡ് ഫാദറില്ല, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദ്യമില്ല; പരിഹാസ കുറിപ്പുമായി എൻ പ്രശാന്ത്


കൊച്ചി: ഉന്നത ഉദ്യോഗസ്ഥരെ ട്രോളി വീണ്ടും എന്‍ പ്രശാന്ത് ഐഎഎസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. അടിമക്കണ്ണാകാന്‍ താന്‍ ഇല്ലെന്നും തെറ്റ് ചെയ്‌തെങ്കിലെ വിധേയനാകേണ്ടതുള്ളൂവെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ സമ്പാദ്യമില്ലാത്ത, പീഡോഫിലിയ കേസുക ളില്ലാത്ത ആളാണ് താന്‍. തനിക്ക് ഡാന്‍സും പാട്ടും അറിയില്ലെന്നും പരിഹാസ രൂപേണെ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കൃഷി വകുപ്പ് മുന്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഐഎഎസ് ചേരിപ്പോരിനെ തുടര്‍ന്ന് നിലവില്‍ സസ്‌പെന്‍ഷനിലാണ്.

ഏപ്രില്‍ 16-ന് വൈകിട്ട് ഹിയറിങ്ങിന് ഹാജരാകാന്‍ എന്‍ പ്രശാന്തിനോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടി രുന്നു. എന്നാല്‍ ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തില്‍ കാണി ക്കണമെന്നും ചൂണ്ടിക്കാട്ടി എന്‍ പ്രശാന്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ അത് സാധ്യമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്‍ പ്രശാന്തിന്റെ കുറിപ്പ്

ഓള്‍ കേരളാ സിവില്‍ സര്‍വ്വീസ് അക്കാദമി:പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങള്‍ നേരി ടുന്ന ഒരു IAS ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രൊഫ. അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക് കാണാം. ബ്ലാക്ക് & വൈറ്റ് വീഡിയോ ആണ് നാസ പുറത്ത് വിട്ടത്. ഒന്നും തോന്നരുത്. ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ് വരുമാനമില്ലാത്ത, ക്രിമിനല്‍ കേസുകളൊന്നും ഇല്ലാത്ത, പീഡോ ഫീലിയ കേസ് ഒതുക്കിത്തീര്‍ക്കാനില്ലാത്ത, തമിഴ്നാട്ടില്‍ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്ക ള്‍ക്ക് ബാറില്ലാത്ത, പത്രക്കാര്‍ പോക്കറ്റിലില്ലാത്ത, ഡാന്‍സും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളില്ലാത്തവര്‍ക്ക് മാത്രമാണീ ക്ലാസ് ബാധകം.പ്രൊഫ. അടിമക്കണ്ണിന്റെ ക്ലാസ്സില്‍ ശ്രദ്ധിക്കാതി രുന്നവര്‍ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യ മാക്കണ്ട. ധര്‍മ്മോ രക്ഷതി രക്ഷതി രക്ഷിതഃ


Read Previous

കുത്തിവയ്പ് എടുത്ത ശേഷം ഉണർന്നില്ല’: കായംകുളത്ത് 9 വയസ്സുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

Read Next

സൗദി ബ്ലഡ് ഡോണേസ് കേരള ജേഴ്സി വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »