Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍, മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല’മാത്യു കുഴല്‍നാടന്‍ എംഎല്‍എ


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരായ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആര്‍എല്‍ -എക്സാലോജിക് കേസില്‍ വീണാ വിജയന്റെ മൊഴിയെടുത്ത സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വീണയുടെ മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയല്ല. വീണയെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി കണ്ടിരുന്നെ ങ്കില്‍ ഇ.ഡി അന്വേഷണം ഏര്‍പ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയും ആര്‍എസ്എസുമായും മുഖ്യമന്ത്രി ഉണ്ടാക്കിയ അന്തര്‍ധാര സജീവമാണ്. കോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും കുഴല്‍നാടന്‍ പറഞ്ഞു.

ഹൈക്കോടതിയുടെ മുമ്പിലുണ്ടായിരുന്ന വസ്തുതകളെ അടിസ്ഥാനമാക്കി ഒരു വിധി പറഞ്ഞിരുന്നുവെങ്കില്‍ അത് ഒരു പക്ഷെ എക്സാലോജിക്കിനും മുഖ്യമന്ത്രിയുടെ മകള്‍ ക്കും തല്‍ഫലമായി മുഖ്യമന്ത്രിക്കും വലിയ തിരിച്ചടിയാകുമായിരുന്ന ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ നേരെത്തെ നടപടിയുണ്ടായേനെ. സത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി.

സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിക്ക് ധാതുമണല്‍ ഖനനത്തിനും ഭൂമി കൈവശം വെക്കാനും വഴിവിട്ട് സഹായം ചെയ്തതിലൂടെ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടി ലേക്ക് മാസപ്പടി നല്‍കിയെന്നതടക്കം ആരോപണങ്ങള്‍ മാത്യുകുഴല്‍നാടന്‍ ഉന്നയി ച്ചിരുന്നു.


Read Previous

മാസപ്പടി കേസ്: നിര്‍ണായക നീക്കവുമായി എസ്എഫ്‌ഐഒ; വീണാ വിജയന്റെ മൊഴിയെടുത്തു; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു, എസ്എഫ്‌ഐഒ നടപടിയില്‍ പുതുമയില്ല’ മന്ത്രി റിയാസ്

Read Next

ഉരുളെടുത്ത വയനാടിന് വേണ്ടി; കരുതലിന്റെ കരുത്തും കാരുണ്യത്തിന്‍റെ കരങ്ങളും ഒരുക്കി ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി ബിരിയാണി ചലഞ്ച് ഒക്ടോബർ 18 ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »