ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ബാന്ദ(ഉത്തര്‍പ്രദേശ്): ഇനിയൊന്നും ചെയ്യാനാകില്ല ബാബ എന്നായിരുന്നു ഫെബ്രുവരി പതിനാലിന് അര്‍ദ്ധരാത്രി ഉത്തര്‍പ്രദേശിലെ ബാന്ദയിലുള്ള തന്‍റെ വീട്ടിലേക്ക് വിളിച്ച് 29കാരിയായ ഷെഹ്‌സാദി ഖാന്‍ തന്‍റെ പിതാവിനോട് പറഞ്ഞത്. അബുദാബിയിലെ അല്‍ വത്താബ ജയിലില്‍ പിന്നീട് അവള്‍ക്ക് മരണ ത്തിന് കീഴടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആരും വിഷമിക്കരുതെന്നും തന്‍റെ വീട്ടിലേക്കുള്ള ആ അവസാന വിളിയില്‍ അവള്‍ ആവശ്യപ്പെട്ടു. തന്‍റെ വിധി ഏറ്റുവാങ്ങാന്‍ താന്‍ തയാറായിക്കഴിഞ്ഞെന്നും അവള്‍ അവരോട് പറഞ്ഞിരുന്നു. യുഎഇ യില്‍ നാല് മാസം പ്രായമുള്ള ഒരു കുഞ്ഞിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് ഷെഹ്‌സാദിയെ 2024ല്‍ വധശിക്ഷയ്ക്ക് വിധിച്ചത്.
മകളുടെ വാക്കുകള്‍ വിറയലോടെയാണ് താന്‍ കേട്ടതെന്നും പിതാവ് സബ്ബീര്‍ ഖാന്‍ പറയുന്നു. വധശിക്ഷ നടപ്പാക്കും മുമ്പ് മകളെ ഏകാന്ത തടവിലേക്ക് മാറ്റിയിരുന്നു. തന്നെ അബുദാബിയിലേക്ക് അയച്ച ഉസെ യ്‌റിനോട് ക്ഷമിക്കണമെന്നും അവള്‍ പിതാവിനോട് ആവശ്യപ്പെട്ടു. മുഖത്ത് കുട്ടിക്കാലത്തേറ്റ പൊള്ളലു കളുടെ പാടുകള്‍ മായ്ക്കാനായി പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ പണത്തിന് വേണ്ടിയാണ് അബുദാബിയില്‍ വീട്ട് ജോലിക്ക് പോകാന്‍ അവള്‍ തയാറായത്. ഉസെയ്‌റിനെതിരെ നല്‍കിയ കേസ് പിന്‍വലിക്കണ മെന്നും മകള്‍ ആവശ്യപ്പെട്ടിരുന്നു.
ഇനി ഇപ്പോള്‍ അയാള്‍ക്കെതിരെ കേസിന് പോയത് കൊണ്ട് എന്താണ് കാര്യമെന്നും മകള്‍ ചോദിച്ചിരു ന്നതായി പിതാവ് പറയുന്നു. താന്‍ പോയിട്ട് വീണ്ടും എന്തിനാണ് ശത്രുത തുടരുന്നതെന്നും അവള്‍ പിതാ വിനോട് ചോദിച്ചു. മകളുടെ ചോദ്യം കേട്ട് കണ്ണീരോടെ നിശബ്‌ദനായി നില്‍ക്കാനേ സാധിച്ചുള്ളൂവെന്ന് നിസഹായനായ ആ പിതാവ് പറഞ്ഞു.
പിതാവെന്ന നിലയില്‍ മകളെ രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്‌തെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഒന്നും നടന്നില്ല. മാസങ്ങളോളം പല വാതിലുകളിലും മുട്ടിയെങ്കിലും ഒന്ന് പോലും തുറന്നില്ല. ഡല്‍ഹി ഹൈക്കോടതിയെ പോലും സമീപിച്ചു. ഒടുവില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ മറുപടി കിട്ടിയ പ്പോഴേക്കും ഏറെ വൈകിയിരുന്നു. അപ്പോഴേക്കും ഷെഹ്‌സാദിയെ തൂക്കി കൊന്നിരുന്നു.
കുഞ്ഞിന്‍റെ മരണത്തിന് തന്‍റെ മകളല്ല ഉത്തരവാദിയെന്ന് ആ പിതാവ് പറയുന്നു. ഗോയ്‌ര മുഗളി ഗ്രാമ ത്തില്‍ ജനിച്ച ഷെഹ്‌സാദിക്ക് എട്ടാം വയസില്‍ ഒരു അപകടമുണ്ടായി. മുഖത്തും ശരീരത്തിലും വലിയ പൊള്ളലേറ്റു. ഇതിനിടെയും അവള്‍ പഠനം തുടര്‍ന്നു. ഒരു എന്‍ജിഓയില്‍ ജോലിയും നേടി. പാവങ്ങളെ സഹായിക്കുന്ന റൊട്ടി ബാങ്ക് സൊസൈറ്റിയിലായിരുന്നു ജോലി. കോവിഡ് മഹാമാരിക്കാലത്ത് ആയിരുന്നു ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമായത്.
എങ്കിലും തന്‍റെ ശരീരത്തിലും മുഖത്തുമുള്ള പാടുകള്‍ എന്നും അവളെ അലട്ടിയിരുന്നു. അത് മാറ്റണ മെന്ന് അവല്‍ ആഗ്രഹിച്ചു. അങ്ങനെയിരിക്കുന്നതിനിടെയാണ് ഉസെയ്‌റിനെ പരിചയപ്പെടുന്നത്. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട ഉസെയ്‌ര്‍ ആഗ്രനിവാസി ആയിരുന്നു. ഷെഹ്‌സാദിയെ സഹായി ക്കാമെന്ന് അയാള്‍ ഉറപ്പ് നല്‍കി. അബുദാബിയില്‍ നല്ല ജോലി വാഗ്‌ദാനം ചെയ്തു. തുടര്‍ന്ന് അവള്‍ അവിടെയെത്തി. പിന്നീട് ഒരിക്കലും സ്വന്തം നാട്ടിലേക്ക് അവള്‍ക്ക് തിരിച്ചെത്താനായില്ല. മരണത്തി ലേക്ക് പോകുന്നതിനെക്കാള്‍ നല്ലത് മുഖത്തും ശരീരത്തിലുമുള്ള പാടുകളുമായി ഇവിടെ തന്നെ ജീവി ക്കുന്നതായിരുന്നു നല്ലതെന്ന് അവള്‍ ഒടുവില്‍ തിരിച്ചറിഞ്ഞിരിക്കണം.
2021ല്‍ വീട്ടില്‍ നിന്ന് പോകുമ്പോള്‍ ഇവളുടെ പക്കല്‍ 90,000 രൂപയും കുറച്ച് ആഭരണങ്ങളും ഏറെ പ്രതീക്ഷകളുമുണ്ടായിരുന്നു. സന്ദര്‍ശക വിസയിലാണ് അബുദാബിയിലെത്തിയത്. അവിടെ ഉസെയ്‌റി ന്‍റെ ബന്ധുക്കളായ ഫെയ്‌സിനും നാദിയയ്ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്.
ഒരു വര്‍ഷത്തിന് ശേഷം 2021 ഡിസംബര്‍ ആറിന് ഫെയ്‌സിന്‍റെയും നാസിയയുടെയും നാല് മാസം പ്രായമുള്ള കുഞ്ഞ് അസുഖ ബാധിതനാകുകയും മരിക്കുയുമായിരുന്നു. വാക്‌സിന്‍ എടുത്തതിന് പിന്നാലെ ആയിരുന്നു ഇത്. 2023 ഫെബ്രുവരിയില്‍ ഷെഹ്‌സാദിയെ കുഞ്ഞിന്‍റെ കൊലപാതകിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്‌തു.നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 2025 ഫെബ്രു വരി പതിനഞ്ചിന് അവളെ തൂക്കിലേറ്റി. ഇന്നാണ് സംസ്‌കാര ചടങ്ങുകള്‍.
