ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍ ശരീരത്തിന് ലഭിയ്ക്കുന്നത് ഈ 8 ഗുണങ്ങള്‍, ഷുഗറുള്ളവര്‍ ശ്രദ്ധിക്കണം


ഈന്തപ്പഴം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പഴമാണ്. എന്നാല്‍ ഇതില്‍ ധാരാളം പ്രോട്ടീനുകളും, പൊട്ടാസ്യം, അയണ്‍, സിങ്ക്, കാത്സ്യം, ഫോസ്ഫറസ് എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട് കൂടാതെ മറ്റ് പല ഗുണങ്ങളും ഉണ്ട്. ഈന്തപ്പഴത്തില്‍ കലോറിയും ഷുഗറും കൂടുതലായതിനാല്‍ മിതമായ അളവില്‍ വേണം കഴിയ്‌ക്കേണ്ടത്. ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍ സാധാരണ കഴിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗുണമാണ് ശരീരത്തിന് ഉള്ളത്. ഈ ഗുണങ്ങളെ കുറിച്ച് അറിയാം…

ഹൃദയാരോഗ്യം – ഈന്തപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമുള്ളതിനാല്‍ രക്തസമ്മര്‍ദം കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.ദഹനത്തിനു സഹായകം – കുതിര്‍ത്ത ഈന്തപ്പഴത്തിലെ നാരുകള്‍ ദഹനത്തിനു സഹായിക്കുന്നു. മലബന്ധം തടയുന്നതിനൊപ്പം ദഹന വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു.

ചര്‍മത്തിന്റെ ആരോഗ്യം – കുതിര്‍ത്ത ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകളും വൈറ്റമിനുകളും ചര്‍മത്തെ ആരോഗ്യമുള്ളതാക്കുന്നു. ഓക്‌സീകരണ സമ്മര്‍ദം കുറയ്ക്കുന്നതിനൊപ്പം ചര്‍മത്തില്‍ ചുളിവുകള്‍ വരുന്നതും തടയുന്നു. തലച്ചോറിന്റെ ആരോഗ്യം – ഈന്തപ്പഴത്തില്‍ വിറ്റമിന്‍ ബി6, മഗ്‌നിഷ്യം ഇവയുണ്ട്. ഇവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ബുദ്ധിശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

എല്ലുകളുടെ ആരോഗ്യം – കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. അത് എല്ലുകളെ ശക്തിയും ആരോഗ്യവുമുള്ളതാക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍ കുതിര്‍ത്ത ഈന്തപ്പഴം ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ഇവ ഫ്രീറാഡിക്കലുകളില്‍നിന്നു ശരീരത്തെ സംരക്ഷിക്കുന്നതിനൊപ്പം ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാനും സഹായിക്കുന്നു.

പ്രതിരോധശക്തി – കുതിര്‍ത്ത ഈന്തപ്പഴത്തില്‍ വിറ്റമിന്‍ എ, സി എന്നിവയുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യമുള്ളതാക്കുകയും വിവിധ രോഗങ്ങളെയും അണുബാധയെയും തടയുകയും ചെയ്യുന്നു. നാരുകള്‍ ധാരാളം – ഭക്ഷ്യനാരുകളുടെ കലവറയാണ് കുതിര്‍ത്ത ഈന്തപ്പഴം. ദഹനം മെച്ചപ്പെടുത്തുകയും ഉദരത്തെ ആരോഗ്യ മുള്ളതാക്കുകയും ചെയ്യും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ വിശപ്പകറ്റുകയും ഏറെ നേരം വയര്‍ നിറഞ്ഞതായ തോന്നല്‍ ഉണ്ടാക്കുകയും ചെയ്യും.പഞ്ചസാരയുടെയും അന്നജത്തിന്റെയും സ്വാഭാവിക ഉറവിടമാണ് ഈന്തപ്പഴം. മികച്ച ഒരു പ്രീ വര്‍ക്കൗട്ട് ഫുഡ് കൂടിയാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് – ഈന്തപ്പഴത്തിന് ഗ്ലൈ സെമിക് ഇന്‍ഡക്‌സ് കുറവാണ്. അക്കാരണത്താല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പെട്ടെന്ന് പഞ്ചസാരയുടെ അളവ് ഉയരുന്നതു തടയുകയും ചെയ്യുന്നു.


Read Previous

പഴങ്ങള്‍ കഴിച്ചാല്‍ കുടവയര്‍ കുറയുമോ? നിങ്ങള്‍ക്കും പരീക്ഷിയ്ക്കാം

Read Next

അമേരിക്കയില്‍ ജഡ്ജിയായി ഇന്ത്യന്‍ വനിത: സ്വാഗതം തെലുങ്കില്‍, അവസാനിപ്പിച്ചത് സംസ്‌കൃതത്തില്‍- വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »