എക്സ്പോ 2030 ന് മുന്നോടിയായി സൗദിയിലെ മുഴുവന്‍ റോഡുകളും വികസിപ്പിക്കാന്‍ കിരിടാവകാശിയുടെ നിര്‍ദേശം; റിയാദിന്‍റെ മുഖച്ഛായ മാറ്റും ഈ നാല് റോഡുകൾ; ആദ്യഘട്ട വികസനത്തിന് 1300 കോടി റിയാലിന്‍റെ കരാര്‍, പ്രസിദ്ധമായ വാദി ലബന്‍ തൂക്കുപാലത്തിന് സമാന്തരമായി രണ്ട് പുതിയ പാലങ്ങള്‍ ഇരു വശത്തുമായി വരും.


റിയാദ്: സൗദി തലസ്ഥാനമായ റിയാദ് നഗരത്തിന്‍റെ ഗതാഗത ശൃംഖല മെച്ചപ്പെടുത്തു ന്നതിനുള്ള പരിപാടിയുടെ ആദ്യ ഘട്ടത്തിന്‍റെ ഭാഗമായി റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി 1300 കോടി റിയാലിന്‍റെ (346 കോടി ഡോളര്‍) നാല് റോഡ് വികസന കരാറുകള്‍ നല്‍കി. മെയിന്‍, റിങ് റോഡുകളുടെ വികസനത്തിലൂടെ നഗരത്തിലെ സുസ്ഥിര ഗതാഗത, ലോജിസ്റ്റിക് സേവനങ്ങള്‍ നല്‍കുന്നതിന് അവയെ പ്രാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ആദ്യ ഘട്ടം ലക്ഷ്യമിടുന്നതെന്ന് കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.

നാലു റോഡുകളാണ് പദ്ധതിക്കു കീഴില്‍ പ്രധാനമായും വികസിപ്പിക്കുന്നത്. റിയാദിലെ സെക്കന്റെ സതേണ്‍ റിങ് റോഡാണ് ഇവയില്‍ ഒന്നാമത്തേത്. 56 കിലോമീറ്റര്‍ ദൈര്‍ ഘ്യമുള്ള ഈ റോഡ് റിയാദിലെ ന്യൂ ഖര്‍ജ് റോഡില്‍ തുടങ്ങി ജിദ്ദ റോഡിലേക്ക് ചേരുന്ന രീതിയിലാണ് നിര്‍മിക്കുക. നാലു വരിവീതം ഇരു ദിശകളിലേക്കും ഈ റോഡ് വികസിപ്പിക്കും. ഈ പാതയിലെ 10 ജങ്ഷനുകളും 32 പാലങ്ങളും പുതുക്കി നിര്‍മിക്കും.

റിയാദിലെ പ്രസിദ്ധമായ വാദി ലബന്‍ തൂക്കുപാലത്തിന്‍റെ വികസനമാണ് രണ്ടാ മത്തേത്. നിലവിലുള്ള പാലത്തിന് സമാന്തരമായി രണ്ട് പുതിയ പാലങ്ങള്‍ ഇരു വശത്തു മായി വരും. പടിഞ്ഞാറന്‍ റിങ് റോഡ് മുതല്‍ ജിദ്ദ റോഡ് വരെ നാലു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഇവിടെ റോഡ് വികസിപ്പിക്കുന്നത്. വെസ്റ്റേണ്‍ റിങ് റോഡ് ജിദ്ദ റോഡുമായി ചേരുന്ന ഇന്‍റര്‍സെക്ഷനില്‍ നാല് പുതിയ പാലങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. ഇതിന്‍റെ മാസ്റ്റര്‍ പ്ലാനും കഴിഞ്ഞ ദിവസം പുറത്ത് വിട്ടുരുന്നു.

തുമാമ റോഡിന്‍റെ വികസനമാണ് മൂന്നാമത്തേത്. ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യത്തി ലാണ് വികസനം. കിങ് ഖാലിദ് റോഡ് മുതല്‍ മലിക് ഫഹദ് റോഡ് വരെ നീണ്ടു നില്‍ക്കുന്നതാകും ഈ പാത. ഖിദ്ദിയ്യ പദ്ധതി പ്രദേശത്തേക്കുള്ളതാണ് നാലാമത്തെ റോഡ്. ലബന്‍ ഡിസ്ട്രിക്ടിലെ താഇഫ് റോഡ് മുതല്‍ ഖിദ്ദിയ്യ വരെ നീളുന്നതാകും ഈ പാത. പതിനാറ് കി.മീ ദൈര്‍ഘ്യത്തിലാണ് ഇതിന്‍റെ നിര്‍മാണം. എക്സ്പോ രണ്ടായി രത്തി മുപ്പതിന് മുന്നോടിയായി സൗദിയിലെ മുഴുവന്‍ റോഡുകളും വികസിപ്പിക്കാ നാണ് സൗദി കിരിടാവകാശിയുടെ നിര്‍ദേശം. റിങ് റോഡുകളുടെ വികസനത്തിനും നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു.

ആദ്യ ഗ്രൂപ്പ് പ്രോജക്ടുകളുടെ നടത്തിപ്പ് ഇതിനകം ആരംഭിച്ചു. നഗരത്തിന്‍റെ 500 കിലോ മീറ്ററിലധികം റോഡ് ശൃംഖലയുടെ നിര്‍മാണവും വികസനവും പദ്ധതിയില്‍ ഉള്‍പ്പെ ടുന്നു. പ്രോഗ്രാമിന്റെന്‍റെ ആദ്യ ഘട്ടത്തിലെ പദ്ധതികളുടെ നിര്‍വ്വഹണ കാലയളവ് മൂന്ന് വര്‍ഷം മുതല്‍ 4 വര്‍ഷം വരെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിഷന്‍ 2030ന്‍റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി റോഡ് പ്രോഗ്രാം സൗദി തലസ്ഥാനത്തെ ലോക ത്തിലെ പ്രധാന നഗരങ്ങളിലൊന്നായി ഉയര്‍ത്തുമെന്നും മിഡില്‍ ഈസ്റ്റ് മേഖലയില്‍ സുസ്ഥിര ഗതാഗത, ലോജിസ്റ്റിക് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഒരു പ്രധാന കേന്ദ്ര മായി റിയാദിനെ സജ്ജമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.


Read Previous

കൊച്ചിയിലെ ഹോട്ടലുകളില്‍ റെയ്ഡ്; കാറില്‍ നിന്ന് തോക്കും പെപ്പര്‍ സ്‌പ്രേയും കത്തിയും കണ്ടെത്തി, ആറ് പേര്‍ കസ്റ്റഡിയില്‍

Read Next

തീർഥാടകരുടെ സന്ദർശനം സുഗമമാക്കുന്നതിന് ഹിറാ ഗുഹ സ്ഥിതി ചെയ്യുന്ന ജബൽ അൽ നൂറിലേക്ക് കേബിൾ കാർ സംവിധാനം വരുന്നു; 2025 ഓടെ പദ്ധതി പ്രവർത്തനക്ഷമമാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »