Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടോക്കിയോ ഒളിമ്പിക്സില്‍ ഇവരിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ.


കൊവിഡ്  മഹാമാരി മൂലം വൈകിയ ടോക്കിയോ ഒളിമ്പിക്സിന് ( Tokyo Olympics) ഇന്ന് തിരി തെളി യുകയാണ്… ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഇക്കുറി മാറ്റുരയ്ക്കുന്നത്. എക്കാല ത്തെയും ഉയർന്ന മെഡൽ നേട്ടമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 85 വിഭാഗങ്ങളിലായി 119 അത്‌ലറ്റുക ളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോ ഒളിമ്പിക്സിന് എത്തിച്ചേരുന്നത്. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ഈ താരങ്ങളിലാണ്..

2016 റിയോ ഒളിമ്പിക്സ്‌ ഫൈനലില്‍ മികച്ച പ്രകടനം കാഴ്ച വച്ചുവെങ്കിലും   വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു ഇന്ത്യയുടെ പിവി സിന്ധുവിന്.  ഇക്കുറി മികച്ച പ്രകടനം കാഴ്ച വച്ച്  സ്വര്‍ണം നേടാനുള്ള തയ്യാറെടുപ്പിലാണ് പിവി സിന്ധു.  ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയാണ്  പി വി സിന്ധു.

ടോക്കിയോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ പങ്കെടുക്കുന്ന ഏക ഇന്ത്യന്‍ താരമാണ്   മിരാബായ് ചാനു . നിലവിൽ 49 കിലോ വിഭാഗത്തിൽ രണ്ടാം സ്ഥാനത്താണ് അവർ. 2014 ലെ കോമൺ‌വെൽത്ത് ഗെയിംസിൽ  വെള്ളി  മെഡല്‍ നേടിയ അവർ ലോക ചാമ്പ്യൻഷിപ്പിലും 2018 കോമൺ‌വെൽത്ത് ഗെയിംസിലും സ്വർണം നേടി പ്രകടനം മെച്ചപ്പെടുത്തിയിരുന്നു.

2012 ലണ്ടൻ ഒളിമ്പിക്സില്‍ വെങ്കല മെഡൽ നേടിയ ബോക്സർ എം സി മേരി കോം  ടോക്കിയോ ഒളിമ്പി ക്സിൽ മറ്റൊരു മെഡല്‍ ലക്ഷ്യമിടുന്നുണ്ട്. 38 കാരിയായ ഇവര്‍ അടുത്തിടെ 2021 ൽ നടന്ന ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡല്‍ നേടിയിരുന്നു

ഇന്ത്യയുടെ ഒളിമ്പിക്സ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 0 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തില്‍ മത്സരിക്കുന്ന മനു ഭേക്കർ. 2018 ലെ ISSF World Cupല്‍ രണ്ടു സ്വര്‍ണ മെഡല്‍ നേടിയ ഇവരില്‍ ഇന്ത്യ യ്ക്ക് ഏറെ പ്രതീക്ഷയാണ്. നിലവില്‍ ലോക ഒന്നാം നമ്പര്‍  താരമാണ് ദീപിക കുമാരി  കഴിഞ്ഞ ഏപ്രിലിൽ ഗ്വാട്ടിമാല സിറ്റിയിൽ നടന്ന ആർച്ചറി ലോകകപ്പിൽ മൂന്ന് വ്യക്തിഗത സ്വർണ്ണ മെഡലു കൾ നേടിയ ആദ്യ ഇന്ത്യക്കാരിയാണ് ദീപിക കുമാരി.

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷയാണ് 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗ ത്തില്‍ മത്സരിക്കുന്ന ഗുസ്തിക്കാരൻ ബജ്‌റംഗ് പുനിയ 2018 ല നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ പുനിയ രണ്ട് ഏഷ്യൻ ചാമ്പ്യൻഷിപ്പുകളും നേടിയിട്ടുണ്ട്. 2021 ൽ ഖസാക്കിസ്ഥാനിൽ നടന്ന ഏഷ്യൻ റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്നു ബജ്‌റംഗ് പുനിയ.

 

 

 

 


Read Previous

2032 ഒളിമ്പിക്സ് വേദിയായി ബ്രിസ്ബെയിനിനെ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി.

Read Next

ഒളിമ്പിക്സ് ഫുട്‌ബോളിൽ ആവേശകരമായ മത്സരത്തിൽ ബ്രസീൽ ജർമനിയെ പരാജയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »