ബിജെപിയിലേക്കില്ല, തൻ്റെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ല അവര്‍  കമ്മ്യൂണിസ്റ്റുകാർ 10,15 വർഷം പുറകിലാണ്; നിലപാട് വ്യക്തമാക്കി ശശി തരൂർ


കോൺഗ്രസ് പാർട്ടിയിൽ നിന്നും വ്യത്യസ്ഥമായ അഭിപ്രായങ്ങളെ തുടർന്ന് കേരളത്തിലും ദേശിയത ലത്തിലും ചർച്ചയായ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി ശശി തരൂർ. താൻ ബിജെപിയിലേക്ക് പോകാൻ ആലോചിക്കുന്നില്ലെന്നും തൻ്റെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ല അതെന്നും ശശി തരൂർ പറഞ്ഞു. സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്നും എന്നാൽ എതിരാളികൾ നല്ല കാര്യ ങ്ങൾ ചെയ്താൽ പിന്തുണ നൽകണെന്നും ശശി തരൂർ പറഞ്ഞു. വേറെ പാർട്ടിയിൽ ചേരുന്നത് ശരിയ ല്ലെന്നും “കേരളം രാഷ്ട്രീയം നിറഞ്ഞ സംസ്ഥാനമാണ് പക്ഷേ കഴിഞ്ഞ 15-16 വർഷത്തിൽ വികസ നത്തിൻ്റെ വളർച്ചയിൽ കേരളം പോരായെന്ന് ഒരു വിശ്വാസം എനിക്കുണ്ട്, അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ശക്തമായി സംസാരിക്കുന്നത്”. ഭരണത്തിലായാലും പ്രതിപക്ഷത്തിലായാലും എൻ്റെ നാട് നന്നാവണമെന്നും തരൂർ പറയുന്നു.

“ഞാൻ രാഷ്ട്രീയത്തിലെത്തിയത് ഒരു തൊഴിലായിട്ടല്ലെന്നും, കെ.എസ്.യു, യൂത്ത് കോൺഗ്രസ്, കൌൺസിലർ, എംഎൽഎ, എംപി എന്നിങ്ങനെ വളർന്ന ആൾ അല്ല ഞാൻ, ഐക്യരാഷ്ട്ര സഭയിൽ പ്രവർത്തിച്ച ശേഷം കോൺഗ്രസ് പാർട്ടിയാണ് എന്നോട് രാഷ്ട്രീയത്തിലേക്ക് വരാൻ ആഭ്യർത്ഥിച്ചത് ഞാൻ പാർട്ടിയുടെ അംഗം തന്നെയാണ്. പാർട്ടിക്ക് എൻ്റെ പൂർണ പിന്തുണയുണ്ട്. പക്ഷേ എൻ്റെ ഉദ്ദേശം എപ്പോഴും എങ്ങനെ ഭാരതത്തെയും കേരളത്തേയും മെച്ചമാക്കുക എന്നതാണ്” തരൂർ കൂട്ടിച്ചേർത്തു.

ഞാൻ രാഷ്ട്രീയത്തിലെത്തിയത് ഒരു തൊഴിലായിട്ടല്ല, കെ.എസ്.യു, യൂത്ത് കോൺഗ്രസ്, കൌൺസിലർ, എംഎൽഎ, എംപി എന്നിങ്ങനെ വളർന്ന ആൾ അല്ല ഞാൻ, ഐക്യരാഷ്ട്ര സഭയിൽ പ്രവർത്തിച്ച ശേഷം കോൺഗ്രസ് പാർട്ടിയാണ് എന്നോട് രാഷ്ട്രീയത്തിലേക്ക് വരാൻ ആഭ്യർത്ഥിച്ചത്

അവസാനത്തെ തിരഞ്ഞെടുപ്പിന് ശേഷം തൻ്റെ ഭാഷയിലോ മറ്റു രീതിയിലോ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടെന്നുള്ളത് അതിശയിപ്പിക്കുന്ന കാര്യമാണെന്നും കാരണം താൻ പണ്ടും ഇങ്ങനെ സംസാരിക്കാറുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

“കോൺഗ്രസിൽ ചേരുന്നതിന് മുൻപ് പാർട്ടികളൊന്നും ഇല്ലാത്ത വ്യക്തിയാണ് ഞാൻ. എൻ്റെ പുസ്തകങ്ങളിൽ എല്ലാവരേയും വിമർശിച്ചിട്ടുണ്ട്. നെഹ്റുവിനെ ഞാൻ ഒരുപാട് ആദരിക്കുന്നു, പക്ഷേ ലെെസൻരാജ് പോലുള്ള കാര്യങ്ങളിൽ ഞാൻ അദ്ദേഹത്തെ വിമർശിച്ചു. അടിയന്തരാവസ്ഥയെ ഞാൻ വിമർശിച്ചിട്ടുണ്ട്. ഹിന്ദുത്വ, വർഗീയത,ന്യൂനപക്ഷങ്ങൾക്കെതിരായ കാര്യങ്ങളിലും മറ്റും ഞാൻ ബി.ജെ.പിയെയും വിമർശിച്ചു” തരൂർ പറഞ്ഞു.

“കമ്മ്യൂണിസ്റ്റുകാരുടെ പഴയ ഐഡിയോളജിയെ ഞാൻ വിമർശിച്ചിട്ടുണ്ട്. എപ്പോഴും പുതിയ കണ്ടു പിടുത്തങ്ങളെ എതിർക്കുന്നവരാണ് അവർ. കമ്പ്യൂട്ടർ, മൊബെെൽ ഫോൺ പോലുള്ളവയെ എതിർ ത്തവരാണ് ഇവർ. കമ്മ്യൂണിസ്റ്റുകാർ 10,15 വർഷം പുറകിലാണ്, ഇതെല്ലാം പിന്നീട് അവർ സ്വീകരിച്ചു. സ്വകാര്യ സർവകലാശാലകളെ ആദ്യം എതിർത്തു, ഇപ്പോൾ അതിനെ അംഗീകരിക്കുന്നു. തരൂർ നിലപാട് വ്യക്തമാക്കി.

പക്ഷേ താൻ ഒരു രാഷ്ട്രീയക്കാരൻ ആയ ശേഷം കോൺഗ്രസ് പാർട്ടിക്കൊപ്പം നിന്നിട്ടുണ്ടെന്നും. പക്ഷേ ചില അഭിപ്രായങ്ങൾ ചിലർക്ക് ഇഷ്ടപ്പെട്ടില്ലെന്നും. താൻ ആദ്യം വന്നപ്പോൾ കോലം കത്തിച്ചവർ എല്ലാം ഇവിടെയുണ്ടെന്നും ശശി തരൂർ പറഞ്ഞു.


Read Previous

കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി തൃണമൂൽ കോൺഗ്രസിൽ; എൻഡിഎ വിട്ടെന്ന് സജി മഞ്ഞക്കടമ്പിൽ

Read Next

ശിവരാത്രി ബലിതർപ്പണം; ആഘോഷങ്ങൾക്കൊരുങ്ങി ആലുവ മണപ്പുറം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »