Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലക്ഷ്യം കൈവരിച്ച് അവർ മടങ്ങുന്നു; ബഹിരാകാശ നിലയത്തിൽ നിന്നും ശുഭാംശുവും സംഘവും 14ന് ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ


വാഷിങ്ടൺ ഡിസി: ബഹിരാകാശ യാത്രികരായ ശുഭാംശുവിന്റെയും സംഘത്തിന്റെയും മടങ്ങി വരവ് ഉടൻ ആരംഭിക്കുമെന്ന് നാസ. ജൂലൈ 14-നാണ് മടക്കയാത്ര ആരംഭിക്കുന്നത്. അന്നേ ദിവസമാണ് അൺഡോക്ക് ചെയ്യുന്നതെന്നും ആക്സിയം 4 ദൗത്യം നിരീക്ഷിച്ചുവരികയാണെന്നും നാസ അറിയിച്ചു. നാസ കൊമേഴ്സ്യൽ ക്രൂ പ്രോ​ഗ്രാം മാനേജറായ സ്റ്റീവ് സ്റ്റീച്ചിന്റെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

14 ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലം​ഗസംഘം ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഈ ദിവസങ്ങൾ കൊണ്ട് ഏഴ് പരീക്ഷണങ്ങൾ നടത്തി. ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങൾക്ക് പങ്കാളിയാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ശുഭാംശു പറഞ്ഞു. ഈ ദൗത്യം ഇന്ത്യൻ ​ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും ശാസ്ത്രലോകത്ത് ഊന്നൽ നൽകുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.

അൺഡോക്ക് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം പസഫിക് സമുദ്രത്തിലെ കാലിഫോർണിയ തീരത്തിടനുത്ത് ലാൻഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശ നിലയത്തിൽ നിന്നുള്ള ദൃശ്യങ്ങളും വിശേഷങ്ങളും ശുഭാംശു നേരത്തെ പങ്കുവച്ചിരുന്നു. ഒരു കൊച്ചുകുട്ടിയെ പോലെ ബഹിരാകാശ നിലയത്തിൽ താൻ നിൽക്കുകയാണെന്ന ശുഭാംശുവിന്റെ പോസ്റ്റ് ഏറെ ശ്രദ്ധേയ മായിരുന്നു. ഐഎസ്എസ് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനും വിം​ഗ് കമാൻഡർ രാകേഷ് ശർമയ്‌ക്ക് ശേഷം ബഹിരാകാശത്തേക്ക് പോയ രണ്ടാമത്തെ ഇന്ത്യൻ ബഹിരാകാശ യാത്രികനുമാണ് ശുഭാംശു ശുക്ല.


Read Previous

കര്‍ഷകര്‍ക്ക് സൗരോര്‍ജ പമ്പുകള്‍ നല്‍കുന്ന പദ്ധതിയില്‍ 100 കോടിയുടെ അഴിമതി’: ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല

Read Next

ഇസ്രയേലിലേക്ക് പോയ കപ്പല്‍ ചെങ്കടലില്‍ ഹൂതികള്‍ മുക്കി: നാല് പേര്‍ കൊല്ലപ്പെട്ടു; 12 പേരെ കാണാതായി, രക്ഷപെട്ടവരില്‍ ഇന്ത്യക്കാരനും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »