Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അവർ ഒറ്റക്കെട്ടാണ്, ടീം കേരള’; സംസ്ഥാന നേതാക്കളുടെ ചിത്രം പങ്കുവച്ച് രാഹുൽ ഗാന്ധി


ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടാണെന്ന് രാഹുല്‍ഗാന്ധി. ഒറ്റ ലക്ഷ്യ ത്തോടെ, ഐക്യത്തോടെയാണ് അവര്‍ മുന്നോട്ടു പോകുന്നതെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. ടീം കേരള എന്ന ഹാഷ്ടാഗോടെയാണ് രാഹുല്‍ ഇക്കാര്യം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യാനായി വെള്ളിയാഴ്ച ഡല്‍ഹി ഇന്ദിരാ ഭവനില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാഹുലിന്റെ കമന്റ്. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ അച്ചടക്കം, ഐക്യം, സംസ്ഥാനത്ത് സംഘടന ശക്തിപ്പെടുത്തല്‍ തുടങ്ങിയവയാണ് ചര്‍ച്ച ചെയ്തത്.

രാഷ്ട്രീയ തന്ത്രങ്ങളില്‍ നേതാക്കള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും, പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ആരും പ്രതികരിക്കരുതെന്നും രാഹുല്‍ഗാന്ധി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അച്ചടക്കത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഐക്യത്തോടെയും, ഒഴിവുള്ള പദവികള്‍ നികത്തി യും കേരളത്തിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു.


Read Previous

രഞ്ജി ട്രോഫിയിൽ വീണ്ടും മുത്തമിട്ട് വിദർഭ: കേരളത്തിനെതിരെ സമനില, ജയം ഒന്നാം ഇന്നിങ്‌സ് ലീഡിൽ

Read Next

എന്റെ മരണം വരെ പിൻഗാമികളെ പ്രഖ്യാപിക്കില്ല’; ആകാശിനെ നീക്കി, ബിഎസ്പിയിൽ മായാവതിയുടെ അഴിച്ചുപണി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »