Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘അവർ ഉയരുകയാണ്’; മാജിക് പ്ലാനറ്റിലെത്തുന്നവർക്ക് മനം നിറയുന്ന കാഴ്ച, ‘അപ് കഫേ’യിലെ വിശേഷങ്ങൾ


ഇനിയുളളത് നിരാശയുടെയോ തളർച്ചയുടെയോ കാലമല്ല. ഉയർച്ചയുടെയും വളർച്ചയുടെയും കാലമാണ്’. ഈ വാക്കുകൾ അക്ഷരംപ്രതി ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട്‌ സെന്ററിലെ ഡൗൺ സിൻഡ്രോം ബാധിച്ച ഒരുകൂട്ടം കുട്ടികൾ. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ ഡിഫറന്റ് ആർട്ട് സെന്ററിൽ കഴിഞ്ഞ ഒരുവർഷമായി പ്രവർത്തിച്ചുവരുന്ന അപ് കഫേയിലാണ് കുട്ടികൾ പരിശീലനം നേടുന്നത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറാണ് അപ് കഫേയുടെ ഉദ്ഘാടനം നിർവഹിച്ചത്.

പാചക പരിശീലനം കൊടുക്കുന്നതും മാജിക് പ്ലാനറ്റിൽ എത്തുന്നവർക്ക് രുചിയൂറുന്ന വിഭവങ്ങൾ തീൻ മേശയിൽ എത്തിക്കുന്നതും ഈ കുട്ടികൾ തന്നെയാണ്. എല്ലാ ദിവസവും രാവിലെ പത്തര മണിമുതൽ വൈകുന്നേരം നാലുമണിവരെയാണ് അപ് കഫേ പ്രവർത്തിക്കുന്നത്. പുറത്ത് പ്രവർത്തിക്കുന്ന കഫേകളേക്കാളും മിതമായ നിരക്കിലാണ് ഇവിടെ വിഭവങ്ങൾ വിൽക്കുന്നത്. ചായയും കോഫിയും ചെറുകടികളുമാണ് അപ് കഫേയിലെ പ്രധാന വിഭവങ്ങൾ. കുട്ടികളുടെ അടുക്കുംചിട്ടയും പക്വതയോടെയുള്ള പെരുമാറ്റവുമെല്ലാം സന്ദർശകരെ അതിശയിപ്പിക്കുന്ന വിധത്തിലുളളതാണ്. ഒരു മിനി വാനാണ് കഫേയ്ക്കായി ഏസ്‌തെറ്റിക് ശൈലിയിൽ ഒരുക്കിയിരിക്കുന്നത്.

ഡൗൺ സിൻ‌ഡ്രോം ബാധിതരെ ശാക്തീകരിക്കുക, അവർക്ക് മെച്ചപ്പെട്ട രീതിയിലുളള വരുമാനം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അപ് കഫേ പ്രവർത്തിക്കുന്നത്. ഒരേസമയം 18ൽ അധികം ആളുകൾക്കിരുന്ന് ലഘുഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് വാഹനത്തിനകം ക്രമീകരിച്ചിരിക്കുന്നത്. മോഡേൺ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു അടുക്കളയും ഇതിനകത്തുണ്ട്. ഒരു കഫെറ്റീരിയയില്‍ പെരുമാറേണ്ട എല്ലാവിധ പരിശീലനങ്ങളും സെന്റര്‍ കൃത്യമായി കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. സന്ദര്‍ശകരെ ക്ഷണിച്ചിരുത്തുന്നതു മുതല്‍ അവര്‍ക്കുവേണ്ട ഭക്ഷണങ്ങള്‍ വിതരണം ചെയ്തും അതുകഴിഞ്ഞ് മേശയും ഇരിപ്പിടവും വൃത്തിയാക്കുന്നതുവരെയുള്ള എല്ലാ ജോലികളും ഈ കുട്ടികള്‍ തന്നെയാണ് ചെയ്യുന്നത്.


Read Previous

‘രാഷ്ട്രീയം കളിക്കരുത്’, വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

Read Next

എറണാകുളം – ബംഗളൂരു വന്ദേഭാരതിലെ യാത്ര പൊളിച്ചു; വെെറലായി യുവാവിന്റെ അനുഭവം, വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »