Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെ യുഡിഎഫിലേക്കായിരിക്കും കാര്യങ്ങള്‍ നീങ്ങാന്‍ പോവുന്നത്’


തിരുവനന്തപുരം: എക്‌സാലോജികിന് എതിരെ നടക്കുന്ന എസ്എഫ്‌ഐഒ അന്വേ ഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ പ്രതികരണവുമായി സിപിഎം നേതാവ് എകെ ബാലന്‍. ഹര്‍ജി നല്‍കിയത് നിയമപരമായ നടപടിയെന്നു ബാലന്‍ പറഞ്ഞു.

കോടതിയുടെ മുന്നിലുള്ള കേസിലാണ് എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നത്. അതില്‍ തീരുമാനം വരും മുന്‍പ് എസ്എഫഐഒ അന്വേഷണം നടക്കുന്നതിനാലാണു ഹര്‍ജി നല്‍കിയതെന്നും ബാലന്‍ പറഞ്ഞു. ‘അന്വേഷണ ഏജന്‍സിയെ ആരും ഭയക്കുന്നില്ല. അന്വേഷണം പാടില്ലെന്നും ആരും പഞ്ഞിട്ടില്ല. ഇതിനേക്കാള്‍ അപ്പുറമുള്ള കേസ് വന്നാല്‍ പോലും മുഖ്യമന്ത്രിയെയോ സര്‍ക്കാരിനെയോ ബാധിക്കാന്‍ പോകു ന്നില്ല. വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെ യുഡിഎഫിലേക്കായിരിക്കും കാര്യ ങ്ങള്‍ നീങ്ങാന്‍ പോവുന്നത്’ ബാലന്‍ പറഞ്ഞു.

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണത്തിനെതിരെ എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരുന്നു. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേന്ദ്രസര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് എതിര്‍കക്ഷികള്‍.

എക്സാലോജിക് കമ്പനി ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നതിനാലാണ് എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് എക്സാലോജികിന് പണം നല്‍കിയ കരിമണല്‍ കര്‍ത്തയുടെ സിഎംആര്‍എല്ലിലും, കേസില്‍ ഉള്‍പ്പെട്ട പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയിലും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരി ശോധന നടത്തിയിരുന്നു. എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന കെഎസ്ഐ ഡിസിയുടെ ആവശ്യം കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.


Read Previous

വന്നാല്‍ തന്നെ വഴിയരികില്‍ കസേരയിട്ടിരിക്കുന്നതാണ് രീതി’; ഗവര്‍ണറെ പരിഹസിച്ച് മുഖ്യമന്ത്രി

Read Next

ഇന്ത്യൻ പ്രതിരോധ സേനയിൽ സ്ത്രീകൾക്കും പുരുഷന്മാര്‍ക്കും തുല്യ അവസരങ്ങൾ : വ്യോമസേന സ്ക്വാഡ്രൺ ലീഡർ ഭാവനാ കാന്ത്, ആര്‍മിയില്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണം: കേണൽ പോനുങ് ഡോമിംഗ്, ധൈര്യമുള്ള അമ്മയ്ക്ക് മാത്രമേ കുട്ടികളെ ധൈര്യശാലിയായി വളര്‍ത്താന്‍ കഴിയൂ: ലെഫ്റ്റനൻ്റ് കമാൻഡർ അന്നു പ്രകാശ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »