റിയാദ്: സൗദിയില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കുന്ന മുന്‍നിര പ്ലാറ്റ് ഫോമിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിന് വേണ്ടി നടത്തപെടുന്ന ഐ ടി മേള ലോകത്തിനു തന്നെ മാതൃകയാണ്, 2023ല്‍ നിരവധി റെക്കോര്‍ഡുകള്‍ സ്ഥാപിച്ച് രണ്ടാമത് അന്താരാഷ്ട്ര സാങ്കേതിക മേളയുടെ ഉജ്വല വിജയത്തിന്‍റെ അനുഭവസമ്പത്തുമായി നടത്തപെടുന്ന മൂന്നാമത് അന്താരാഷ്ട്ര സാങ്കേതിക മേള (ലീപ്-24)ന് റിയാദില്‍ ഇന്ന് ഉജ്വലതുടക്കമായി

വിവിധ വകുപ്പുകളുമായി സഹകരിച്ച് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് സാങ്കേതിക വിദ്യകളുടെ അത്ഭുത ലോകം തുറക്കുന്ന അന്താരാഷ്ട്ര ഐ.ടി മേള. സംഘടിപ്പിക്കുന്നത് മാര്‍ച്ച് 4 മുതല്‍ 7 വരെ നാലു ദിവസം നീണ്ടു നില്‍ക്കുന്നമേളയില്‍ ലക്ഷകണക്കിന് ആളുകള്‍ പങ്കാളികളാകും ഇത്തവണ മേള നടക്കുന്നത് റിയാദില്‍ നിന്ന് 80km ദുരെ റിയാദ് നഗരത്തിന്‍റെ വടക്ക് ഭാഗമായ മൽഹമിലുള്ള എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ്.
ലീപ് 2024 മേളയിൽ സംഘാടകർ പ്രതീക്ഷിക്കുന്നത് 1,72,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ സംവിധാനങ്ങൾ പ്രദർശിപ്പിക്കാനും പരിചയപ്പെടുത്താനുമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന 1800 കമ്പനികൾ മേളയിൽ പ്രദർശനത്തിനുണ്ട്. ഇതിന് പുറമെ 600 ഓളം സ്റ്റാർട്ടപ്പ് കമ്പനികളുടെയും സാന്നിദ്ധ്യം മേളയിലുണ്ടാകും. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾക്കും വ്യാപാര കരാറുകൾക്കും മേള സാക്ഷിയാകും. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ടെക്‌നോ മേഖലയിലെ 1100 പ്രഭാഷകർ ലീപ് 2024ന്‍റെ പല വേദികളിലായി സംവദിക്കും ഇന്ത്യയില്‍ നിന്ന് നിരവധി കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട് കഴിഞ്ഞ തവണ 45ല്‍ പരം കമ്പനികളാണ് ലീപ്പില്‍ ഭാഗമായത്
ലോകത്തെ മുന്‍നിര സാങ്കേതിക കമ്പനികള്‍ അടക്കം നിരവധി നിക്ഷേപകരും സമ്മേളനത്തില്‍ പങ്കെടുക്കും ഡിജിറ്റല്‍ പശ്ചാത്തല സൗകര്യങ്ങളിലും പുതിയ ഡാറ്റാ സെന്ററുകളിലും കോടി കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളും സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തങ്ങളും മേളയില്‍ പുതിയ അധ്യായം രചിക്കും
ലീപ് സമ്മേളനത്തിനിടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പുതിയ പ്ലാറ്റ്‌ഫോമുകളും ആപ്പുകളും ഓണ്‍ലൈന്‍ സേവനങ്ങളും പുതുതായി പുറത്തിറക്കും ജനപങ്കാളിത്ത ത്തില്‍ ലോകത്തെ ഏറ്റവും വലിയ സാങ്കേതിക സമ്മേളനമായി ലീപ്-24 മാറും എല്ലാദിവസവും രാവിലെ 10.30 മുതൽ വൈകീട്ട് ഏഴ്വരെയാണ്. സന്ദര്‍ശകര്‍ക്ക് പ്രവേശനം മേള സന്ദർശിക്കാൻ ഡിജിറ്റല്‍ ബാഡ്ജ് നിർബന്ധമാണ്. https://register.visitcloud.com എന്ന ലിങ്കിൽ കയറി രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ ഇമെയിലായി ഡിജിറ്റൽ ബാഡ്ജ് ലഭിക്കും. ബാഡ്ജ് സ്കാൻ ചെയ്താണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുക. എക്സിബിഷന്‍ സെന്റെറില്‍ എത്തിയാല്‍ പുറത്തു സജ്ജികരിചിരിക്കുന്ന ഒന്നാം നമ്പര്‍ ഹാളില്‍ നമ്മുടെ ഡിജിറ്റല്‍ ബാഡ്ജ് കാണിച്ചാല്‍ ബാഡ്ജ് പ്രിന്‍റ് ചെയ്തു തരും രണ്ടാം നമ്പര്‍ ഹാളിലൂടെ ഈ ബാഡ്ജ് കാണിച്ചാല്‍ അകത്തേക്കുള്ള പ്രവേശനം ലഭിക്കും.
സന്ദര്‍ശകരെ ലീപ് മേളയില്‍ എത്തിക്കുന്നതിനായി ബസ് സൗകര്യം രണ്ടിടങ്ങളില്‍ നിന്ന് അതികൃതര്‍ ഒരുക്കിയിട്ടുണ്ട് റിയാദ് എയർപ്പോർട്ട് റോഡിലെ അമീറ നൂറ യൂനിവേഴ്സിറ്റി, എക്സിറ്റ് എട്ടിലെ ഗാർഡനീയ മാൾ (ഹിൽട്ടൺ ഗാർഡൻ ഇൻ ലാൻഡ്, അൽഗദീർ ഡിസ്ട്രിക്റ്റ്) എന്നിവിടങ്ങളിൽനിന്നാണ് മൽഹമിലേക്ക് രാവിലെ 9.30 മുതൽ വൈകീട്ട് 5.10 വരെയും തിരിച്ചു ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെ ബസ് സർവീസുണ്ട്.