Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരുവനന്തപുരം കോർപറേഷൻ; സിപിഎം നേതാവ് എ സമ്പത്തിന്റെ സഹോദരൻ ബിജെപി സ്ഥാനാർത്ഥി


തിരുവനന്തപുരം: സിപിഎം നേതാവ് എ സമ്പത്തിന്റെ സഹോദരനും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റുമായ എ കസ്തൂരി ബിജെപി സ്ഥാനാർത്ഥി. തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെ ടുപ്പിനുള്ള രണ്ടാം ഘട്ട ബിജെപി പട്ടിക പുറത്തിറങ്ങിയപ്പോഴാണ് കസ്തൂരിയുടെ പേരും ഉൾപ്പെട്ടത്.

സിപിഎം നേതാവായിരുന്ന കെ അനി​രുദ്ധന്റെ മകനായ കസ്തൂരി തൈക്കാട് വാർഡിലാണ് ജനവിധി തേടുന്നത്. പാർട്ടി ആസ്ഥാനത്തു നടന്ന സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ സിപിഎം നേതാക്കളുമായുള്ള ബന്ധം പരാമർശിച്ചാണ് കസ്തൂരിയെ ജില്ലാ പ്രസിഡന്റ് കരമന ജയൻ സ്വാ​ഗതം ചെയ്തത്.

കുമ്മനം രാജശേഖരൻ കസ്തൂരിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. എൻഡിഎഫിന്റെ സിറ്റിങ് വാർഡായ തൈക്കാട് ജി വേണു​ഗോപാലാണ് ഇടതു സ്ഥാനാർത്ഥി. സിഎംപിയുടെ എംആർ മനോജ് ആണ് യുഡിഎഫ് സ്ഥാനാർത്ഥി.

രണ്ടാം ഘട്ടത്തിൽ 31 പേരുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. മൂന്ന് സീറ്റുകളിൽ ബിഡിജെഎസ് സ്ഥാനാർത്ഥികളാണ്.


Read Previous

ഇടതു കൗൺസിലർ ബിജെപി സ്വതന്ത്ര, മുൻ ബിജെപി കൗൺസിലർ സിപിഐയിൽ! തൃശൂരിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു

Read Next

നവീന്‍ബാബു കേസ് അന്വേഷിച്ച മുന്‍ എസിപി കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »