Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര്‍ ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്‌പെന്‍സ് വിടാതെ ബിജെപി


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്ത്. പുന്ന യ്ക്കാമുകളില്‍ നിന്നുള്ള കൗണ്‍സിലറായ പി ആര്‍ ശിവജിയെ ആണ് സിപിഎം മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. മത്സരത്തില്‍ നിന്ന് വിട്ടുനിന്നാല്‍ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്ത ലിന്റെ പശ്ചാത്തലത്തിലാണ് സിപിഎം കളത്തില്‍ ഇറങ്ങുന്നത്.

യുഡിഎഫും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും എന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആര് മത്സരിക്കണം എന്നതില്‍ നിലവില്‍ യുഡിഎഫില്‍ ധാരണ ആയിട്ടില്ല. ഇക്കാര്യത്തില്‍ 24 ന് പ്രഖ്യാ പനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രുവനന്തപുരം കോര്‍പ്പറേഷന്‍ ആകെയുള്ള 101 വാര്‍ഡുകളില്‍ 50 സീറ്റില്‍ എന്‍ഡിഎ വിജയിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 51 സീറ്റ് വേണ്ട കോര്‍പ്പറേഷനില്‍ വിജയിച്ചവരില്‍ രണ്ട് പേര്‍ സ്വതന്ത്രരാണ്. ഇവരില്‍ ഒരാളുടെ പിന്തുണ ലഭിച്ചാല്‍ തലസ്ഥാനത്ത് ആദ്യമായി ഭരണം പിടിക്കാന്‍ ബിജെപിക്ക് സാധിക്കും. എല്‍ഡിഎഫ് 29, യുഡിഎഫ് 19 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.

എന്നാല്‍, തിരുവനന്തപുരത്തെ മേയര്‍ സ്ഥാനാര്‍ഥിയെ ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിവി രാജേഷ്, ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകള്‍ സജീവ ചര്‍ച്ചയില്‍ ഉണ്ടെങ്കിലും ‘കുറച്ച് സസ്‌പെന്‍സ് ഇരിക്കട്ടെ’ എന്നാണ് ഈ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. നഗരസഭയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 26 നാണ് സംസ്ഥാനത്തെ കോര്‍പറേഷന്‍ മേയര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ നിശ്ച യിച്ചിരിക്കുന്നത്. ഡിസംബര്‍ 27നാണ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.


Read Previous

മെട്രോ, ബസ്, കുറഞ്ഞ നിരക്കിൽ പരിധിയില്ലാത്ത യാത്ര; സീസണ്‍ ടിക്കറ്റുകള്‍ ജനുവരി ഒന്നു മുതല്‍.

Read Next

ഞങ്ങളല്ല, അവരാണ് രാജ്യദ്രോഹികള്‍’; പ്രധാനമന്ത്രിക്ക് മറുപടിയുമായി ഖാര്‍ഗെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »