സലാല: തിരുവനന്തപുരം സ്വദേശി ഹ്യദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. മണക്കാട് വിളയിൽ വീട്ടിൽ രാജഗോപാലൻ ആചാരി (60) യാണ് ഹ്യദയാഘാതം മൂലം ഒമാനിലെ സലാലയിൽ നിര്യാതനാത്. അസുഖ ബാധിതനായ ഇദ്ദേഹത്തെ സലാല സനായിയ്യയിലെ താമസ സ്ഥലത്ത് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുക യായിരുന്നു.

റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: കൗസല്യ അജിത. മക്കൾ: ശ്രീക്കുട്ടൻ, കുഞ്ഞുണ്ണി.
നേരത്തെ ഇബ്രിയിൽ ജോലി ചെയ്തിരുന്ന രാജഗോപാലൻ ആചാരി കുറച്ച് നാളുകൾക്ക് മുമ്പാണ് സലാലയിൽ എത്തിയത്. കഴിഞ്ഞ എട്ടു വർഷമായി നാട്ടിൽ പോയിട്ടില്ല. റസി ഡന്റ് കാർഡ് കാലാവധി 2019 കഴിഞ്ഞതാണ്. ഔട്ട് പാസിനായി അപേക്ഷിച്ച് കാത്തിരി ക്കവേയാണ് മരണമെന്ന് കോൺസുലാർ ഏജന്റ് ഡോ: കെ.സനാതനൻ പറഞ്ഞു. വീട്ടു കാരുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തീകരിച്ച് മ്യതദേഹം നാട്ടിലയക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.