Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് തിരുവനന്തപുരം, തൊട്ടു പിന്നില്‍ എറണാകുളവും കൊല്ലവും, മലപ്പുറം ജില്ല കേരളത്തില്‍ നാലാം സ്ഥാനത്ത്; കണക്കുകള്‍ പുറത്ത്.


കൊച്ചി: മലപ്പുറവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെ, സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത്. കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ കണക്കില്‍ മലപ്പുറം ജില്ല നാലാം സ്ഥാനത്താണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷത്തില്‍ ഓഗസ്റ്റ് 31 വരെ 32,651 എഫ്‌ഐആറു കളാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കുറ്റകൃത്യങ്ങളുടെ നിരക്കില്‍ തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. എറണാകുളവും കൊല്ലവുമാണ് തൊട്ടു പിന്നിലുള്ളത്. തിരുവനന്തപുരത്ത് 50,627 എഫ്‌ഐആര്‍ ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളത്ത് 45,211 എഫ്‌ഐആറുകളും, കൊല്ലത്ത് 35,211 എഫ്‌ഐആറുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സംസ്ഥാനത്ത് 14 റവന്യൂ ജില്ലകളാണുള്ളത്. എന്നാല്‍ 20 പൊലീസ് ജില്ലകളുണ്ട്. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഒന്നിലേറെ പൊലീസ് ജില്ലകളുണ്ട്. പൊലീസ് ജില്ലകളുടെ അടിസ്ഥാനത്തിലുള്ള കണക്കു പ്രകാരം ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് മലപ്പുറ ത്താണ്. തൊട്ടുപിന്നില്‍ കോട്ടയം ( 28,091), തിരുവനന്തപുരം റൂറല്‍ (27,711), ആലപ്പുഴ (27,631), എറണാകുളം റൂറല്‍ (26,977), പാലക്കാട്(22,300) എന്നിങ്ങനെയാണ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മലപ്പുറത്തെ പൊലീസ് കണക്കുകള്‍ ജില്ലയിലെ 37 പൊലീസ് സ്റ്റേഷനുകളെ കൂടാതെ, വനിതാ, കോസ്റ്റല്‍, സൈബര്‍ പൊലീസ് സ്റ്റേഷനുകളെ കൂടി കണക്കിലെടുത്താണ്. 2022 മുതല്‍ സംസ്ഥാനത്ത് പൊലീസ് 147.79 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതില്‍ 124.47 കിലോഗ്രാം സ്വര്‍ണം മലപ്പുറം ജില്ലയില്‍ നിന്നാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തി നിടെ സംസ്ഥാനത്ത് 122.5 കോടി രൂപയുടെ ഹവാല പണമാണ് പിടികൂടിയത്, ഇതില്‍ 87.22 കോടി രൂപ മലപ്പുറത്ത് നിന്ന് കണ്ടുകെട്ടി. 2023 ജനുവരി മുതല്‍ 2024 മെയ് വരെ മലപ്പുറം ജില്ലയില്‍ 5,906 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 5,120 കേസുകള്‍ മയക്കുമരുന്ന് ഉപയോഗത്തിനും 786 കേസുകള്‍ മയക്കുമരുന്ന് കച്ചവടത്തിനുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.


Read Previous

സിറ്റി ഫ്ലവര്‍ ‘ഫോര്‍ മെഗാ ഡേയ്സ്’ തുടക്കമായി, വന്‍ തിരക്ക്, ഉത്സവ അന്തരീക്ഷത്തില്‍ സൗദിയിലെ എല്ലാ സ്റ്റോറുകളും ഉത്ഘാടന ചടങ്ങുകള്‍ നടന്നു.

Read Next

വിവാദ വിഷയങ്ങളിലെ ചോദ്യങ്ങള്‍ വെട്ടിനിരത്തി, മുഖ്യമന്ത്രി മറുപടി പറയേണ്ടത് ഒഴിവാക്കി; സ്പീക്കര്‍ക്ക് പ്രതിപക്ഷത്തിന്റെ പരാതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »