ഇത് തീക്കളി; സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നീക്കം വിലപ്പോവില്ല; എംവി ഗോവിന്ദന്‍


തിരുവനന്തപുരം: സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ഗവര്‍ണര്‍ കേരളത്തെ ഭയപ്പെടുത്തേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ന് കേരളത്തിലുള്ളത്. സര്‍ക്കാരിന്റെ തനത് വരുമാനം കൂടി. ചെലവ് വര്‍ദ്ധിച്ചിട്ടു മില്ല. ഈ ഒറ്റകാര്യം മതി ഇന്നത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന് തിരിച്ചറിയാന്‍. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരം ഉണ്ടെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഗവര്‍ണര്‍ 360-ാം വകുപ്പ് കാണിച്ച് ഭീഷണിപ്പെ ടുത്തേണ്ട. ഇന്ത്യയില്‍ ഇതുവരെ ആരും ഈ വകുപ്പ് ഉപയോഗിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

പുതുതായി ഒരു അധികാരം സ്ഥാപിച്ചെടുക്കാനാണ് ഗവര്‍ണറുടെ ശ്രമം. നടപടിയെ സര്‍വശക്തിയുമുപയോഗിച്ച് ചെറുക്കും. ഭീഷണിയൊന്നും കേരളത്തില്‍ വിലപ്പോവില്ല. ഇത് തീക്കളിയാണ്. കേരള ജനത ഈ നീക്കത്തെ അതി ശക്തമായി ചെറുക്കുക തന്നെ ചെയ്യും. ഗവര്‍ണറുടെ ഓരോ നീക്കവും വിദ്യാഭ്യാസ സംവിധാനത്തെ തകര്‍ക്കുന്ന താണെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഗോവിന്ദന്‍ പറഞ്ഞു.

കാലിക്കറ്റ്, കേരള സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തത് ആര്‍സ്എസ് – ബിജെപിപ്രവര്‍ത്തകരെയാണ്. സെനറ്റിലേക്കുള്ള നോമിനേഷന്‍ സാധാരണഗതിയില്‍ ചാന്‍സിലര്‍ വൈസ് ചാന്‍സിലറോട് ആവശ്യപ്പെടുകയാണ് പതിവ്. എന്നാല്‍ ഇതുപോലെയൊരു നോമിനേഷന്‍ രാജ്യത്ത് എവിടെയും കണ്ടിട്ടുണ്ടാവില്ല. യുഡിഎഫ് നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തില്‍ ആര്‍എസ്എസ് അനുകൂലമായ ഗവര്‍ണര്‍ക്കൊപ്പമാണോ കോണ്‍ഗ്രസ് നിലപാട് എന്നറിയാന്‍ താല്‍പര്യമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.


Read Previous

പാര്‍ട്ടിയുടെ ഒടുവിലത്തെ സമ്പത്ത്;അവസാനമായി നല്ലവാക്കുകള്‍ പറഞ്ഞാണ് പിരിഞ്ഞത്; സി ദിവാകരന്‍

Read Next

അതുല്യ സംഘാടക മികവ്; തിരുത്തലിന്റെ തലയെടുപ്പ്; 19ാം വയസില്‍ നേതൃസ്ഥാനത്ത്; എതിരാളികളെ നിഷ്പ്രഭരാക്കിയ നേതൃകണിശത’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »