Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇതു താന്‍ടാ മെസ്സി..! എംഎൽഎസിൽ ചരിത്രം കുറിച്ച് ഇതിഹാസം, ഏഴ് മത്സരങ്ങളിൽ നിന്ന് ആറാം ഇരട്ട ഗോള്‍


മേജർ ലീ​ഗ് സോക്കർ ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ചരിത്രമെഴുതി ഇതിഹാസ സ്‌ട്രൈക്കർ ലയണൽ മെസ്സി. കഴിഞ്ഞ ഏഴ് എംഎൽഎസ് മത്സരങ്ങളിൽ നിന്ന് ആറാമത്തെ ഇരട്ട ഗോളുകൾ നേടിയ ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത്. ഇന്ന് പുലർച്ചെ ന്യൂജേഴ്‌സി യിലെ ഹാരിസണിൽ നടന്ന മത്സരത്തിൽ ഇന്‍റര്‍ മിയാമി ന്യൂയോർക്ക് റെഡ് ബുൾസിനെ 5-1 ന് പരാജയപ്പെടുത്തി.

സീസണിലെ തന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് മെസ്സി കാഴ്ചവച്ചത്. മത്സരത്തില്‍ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നൽകി 2024 എംഎൽഎസ് കപ്പ് ഫൈനലിസ്റ്റുകളെ അവരുടെ സ്വന്തം ഗ്രൗണ്ടിൽ മയാമി പരാജയപ്പെടുത്തി. ഈ ആഴ്ചയുടെ തുടക്കത്തിൽ സിൻസിനാറ്റിയോട് 3-0 ന് തോറ്റതിന് ശേഷം മയാമിക്ക് നിർണായകമായ സമയത്താണ് ഇന്നത്തെ വിജയം വരുന്നത്.

മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് മെസ്സിയുടെ ഇരട്ടഗോളുകള്‍ പിറന്നത്. ടെലാസ്കോ സെഗോവി യയും ഇരട്ടഗോളുകളും ജോർഡി ആൽബയും ഗോളടിച്ചപ്പോള്‍ മയാമി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. പതിനാലാം മിനിറ്റിൽ അലക്സാണ്ടർ ഹാക്കിലൂടെ ന്യൂയോർക്ക് റെഡ് ബുൾസായിരുന്നു ലീഡ് നേടിയത്. എന്നാൽ പത്ത് മിനിറ്റിനുശേഷം ജോർഡി ആൽബ നേടിയ ശക്തമായ ഒരു ഗോൾ മത്സരത്തെ സമനിലയിലാക്കി.

തുടർന്ന് സെഗോവിയ കളിയുടെ ഗതി മാറ്റി. 27-ാം മിനിറ്റിൽ മയാമിയെ താരം ലീഡിലേക്ക് നയിച്ചു. പിന്നാലെ ആദ്യ പകുതിയുടെ അവസാനത്തിൽ സ്റ്റോപ്പേജ് സമയത്ത് താരം തന്‍റെ ഗോൾ ഇരട്ടിയാക്കു കയും ചെയ്‌തു. രണ്ടാം പകുതിയില്‍ 60-ാം മിനിറ്റിലാണ് മെസ്സി ആദ്യ ഗോൾ കണ്ടെത്തുന്നത്. പിന്നാലെ ന്യൂയോർക്കിന്‍റെ പ്രതിരോധത്തെ തകർത്ത് 75-ാം മിനിറ്റിലും താരം വലകുലുക്കി.

മെയ് 29ന് നടന്ന മൊൺട്രീലിനെതിരായ മത്സരത്തിൽ ഇരട്ട ​ഗോളുകൾ നേടിയാണ് മെസ്സി ചരിത്ര നേട്ടത്തിലേക്ക് കാൽവെച്ചത്. തുടര്‍ന്ന് കൊളംബസ്, വീണ്ടും മോൺട്രിയൽ, ന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ, നാഷ്‌വില്ലെ എന്നിവയ്‌ക്കെതിരെ ഇരട്ടഗോളുകള്‍ താരം നേടി. 12 വിജയങ്ങളും അഞ്ച് സമനിലകളും നാല് തോൽവികളുമായി 41 പോയിന്‍റുകളോടെ ഇന്‍റര്‍ മയാമി ടൂര്‍ണമെന്‍റില്‍ അഞ്ചാം സ്ഥാനത്താണ്. ഇതോടെ എം‌എൽ‌എസ് സീസണിൽ മെസ്സിയുടെ ഗോൾ നേട്ടം 18 ആയി ഉയർന്നു. 2023ല്‍ ടീമിൽ ചേർന്നതിനുശേഷം മെസ്സി ഇന്‍റര്‍ മയാമിക്കായി ഇതുവരെ 40 ഗോളുകളാണ് നേടിയത്.


Read Previous

പഹല്‍ഗാം ആക്രമണത്തിലെ തീവ്രവാദികള്‍ എവിടെ? ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ട്രംപ് എങ്ങനെ ഇടപെട്ടു? കേന്ദ്രത്തോട് ചോദ്യങ്ങള്‍ ഉന്നയിക്കാൻ ഇന്ത്യാ സഖ്യം

Read Next

മെസ്സിയുടെ ഗോളടിമേളത്തില്‍ റൊണാള്‍ഡോയും വീണു; ലോക റെക്കോർഡ് സൃഷ്ടിച്ച് അർജന്‍റീനിയന്‍ ഇതിഹാസം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »