‘ഇത് തര്‍ക്കിക്കേണ്ട സമയമല്ല’; ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം നല്‍കി എകെ ആന്റണി, ഇതുവരെ ലഭിച്ചത് 53.99 കോടി


തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുന്‍ മുഖ്യമന്ത്രി എകെ ആന്റണി അമ്പതിനായിരം രൂപ സംഭാവന നല്‍കി. തര്‍ക്കിക്കാനുള്ള സമയമല്ല ഇതെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നില്‍ക്കണ മെന്നും ആന്റണി പറഞ്ഞു.

കേരളത്തിലെ ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപി ക്കണം. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സാമ്പത്തികമായും, മറ്റു തരത്തിലുമുള്ള പരമാവധി സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നും ആന്റണി അഭ്യര്‍ത്ഥിച്ചു.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 5 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 53.99 കോടി രൂപ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കെഎസ്എഫ്ഇ മാനേജ്‌മെന്റും ജീവനക്കാരും കോടി 5 കോടി രൂപയാണ് നല്‍കിയത്.

സിപിഐ ഒരു കോടി, കാനറ ബാങ്ക് ഒരു കോടി, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍-2 കോടി, കെഎഫ്‌സി മാനേജ്‌മെന്റ്, ജീവനക്കാര്‍- 1.25 കോടി, എഐഎ ഡിഎംകെ ഒരു കോടി, ജിയോജിത്ത് ഒരു കോടി, കൊച്ചിന്‍ പോര്‍ട്ട് ജീവനക്കാര്‍ 50 ലക്ഷം, നടന്‍ സൗബിന്‍ ഷാഹിര്‍-25 ലക്ഷം, നടന്‍ അല്ലു അര്‍ജുന്‍-25 ലക്ഷം എന്നിങ്ങ നെയാണ് സംഭാവന ലഭിച്ചത്.


Read Previous

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വി ഡി സതീശൻ ഒരു ലക്ഷം രൂപ സംഭാവന നൽകി

Read Next

കൊല്ലപ്പെട്ട ഇസ്മായില്‍ ഹനിയെയുടെ പകരക്കാരനായി യഹ്യ സിന്‍വറിനെ പ്രഖ്യാപിച്ച് ഹമാസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »