Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

#Ramakrishnan says that it is not the first time that they hate black| നിനക്ക് പറ്റിയതല്ല ഇത്’; അന്നും സത്യഭാമ അവഹേളിച്ചു, കറുപ്പിനോടുള്ള വെറുപ്പ് അവര്‍ക്ക് ആദ്യമായല്ലെന്ന് രാമകൃഷ്ണന്‍


തന്നെ ആദ്യമായല്ല നര്‍ത്തകി സത്യഭാമ വ്യക്തിയധിക്ഷേപം നടത്തുന്നതെന്ന് ഡോ. ആല്‍എല്‍വി രാമകൃഷ്ണന്‍. മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ നൃത്തോത്സവത്തില്‍ കലാവതരണത്തിന് അനുമതി തേടി അപേക്ഷ അയച്ചതിന് പിന്നാലെ കോ-ഓര്‍ഡിനേറ്ററായിരുന്ന സത്യഭാമ ഫോണില്‍ വിളിച്ച് തന്നെ അധിക്ഷേപിച്ചു. ‘നിനക്ക് പറ്റിയതല്ല ഇതെന്ന്’ പറഞ്ഞു അവര്‍ അവഹേളിച്ചെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

സ്കൂള്‍ യുവജനോത്സവത്തില്‍ നല്ല പ്രകടനം കാഴ്ചവെച്ച തന്‍റെ ശിഷ്യയ്ക്ക് മികച്ച സ്ഥാനം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യമുണ്ടായപ്പോള്‍ അത് ചോദ്യം ചെയ്യുകയും തര്‍ക്കത്തില്‍ അവസാനിക്കുകയും ചെയ്തിരുന്നു. അതിന്‍റെ പേരില്‍ തനിക്കെതിരെ രണ്ട് കേസുകള്‍ ഇപ്പോഴും കോടതിയിലുണ്ടെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.

കൂടാതെ കലാമണ്ഡലത്തില്‍ പിഎച്ച്‌ഡിക്ക് അപേക്ഷിച്ചപ്പോഴും അന്ന് കലാമണ്ഡലം ഭരണസമിതി അം​ഗമായിരുന്ന സത്യഭാമ തനിക്കെതിരെ രം​ഗത്തെത്തിയിരുന്നു. അന്ന് അവർക്കെതിരെ പട്ടികജാതി കമ്മിഷനെ സമീപിക്കുകയും കമ്മിഷൻ കലാമണ്ഡ ലത്തിലേക്ക് നോട്ടിസ് അയക്കുകയും ചെയ്തിരുന്നു. അപ്പോഴേക്കും ഭരണസമിതിയിൽ നിന്ന് അവരെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു അതിനാൽ കേസുമായി മുന്നോട്ട് പോയില്ലെന്നും രാമകൃഷ്ണൻ പറയുന്നു.

തന്നെ മാത്രമല്ല കറുപ്പിന്റെ പേരിൽ അവർ അവഹേളിച്ചിട്ടുള്ളത്. നന്നായി നൃത്തം അവതരിപ്പിച്ച കുട്ടിക്ക് മികച്ച സ്ഥാനം നൽകാത്തതിൽ മാതാപിതാക്കൾ ചോദ്യം ചെയ്തപ്പോൾ നിങ്ങൾ വെളുത്തിട്ടാണെങ്കിലും മകൾ കറുത്തിട്ടാണെല്ലോ എന്നായിരുന്നു ആ മത്സരത്തിന്റെ വിധികർത്താവു കൂടിയായ ഇവരുടെ മറുപടി. സൗന്ദര്യമുള്ള അവർ കളിക്കേണ്ടതാണ് മോഹിനിയാട്ടം എന്ന പരാമർശം നൃത്തമേഖലയ്ക്കും നവോത്ഥാന കേരളത്തിനും അപമാനമാണ്. അക്കാദമിക തലത്തിലുള്ള കഴിവുകൾ പരി​ഗണിക്കാതെ ജാതിയും മതവുമാണ് ഇത്തരക്കാർ നോക്കുന്നതെന്നും രാമകൃഷ്ണൻ പറഞ്ഞു.


Read Previous

#Expatriate Malayali died in Riyadh|ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണപെട്ട തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ഖബറടക്കി.

Read Next

#Plus two student who went to sleep at night died| ശ്വാസതടസം, പിന്നാലെ കുഴഞ്ഞുവീണു; രാത്രി ഉറങ്ങാൻ കിടന്ന പ്ലസ്‌ടു വിദ്യാർഥി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »