Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)


റിയാദ്: സൗദിയ എയർലൈൻസ് വിമാനത്തിനുള്ളിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിറയുന്നത്. ഉംറ തീർത്ഥാടകനായ ഒരു മുതിർന്ന പൗരന് ഒരു മടിയും കൂടാതെ ഭക്ഷണം കഴിക്കാൻ സഹായിക്കുന്ന ഒരു ക്യാബിൽ ക്രൂ അംഗമാണ് ഈ വിഡിയോയിലെ താരം.

വിഡിയോ പങ്ക് എയർലൈൻ കമ്പനി തന്നെ അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ ആതിഥ്യ മര്യാദയുടെ നേർചിത്രമാണ് ഇതെന്ന് പോസ്റ്റിൽ അധികൃതർ പറയുന്നു.

വൃദ്ധനായ യാത്രക്കാരന്റെ കൈകൾ വിറക്കുന്നത് കൊണ്ട് തന്നെ സ്പൂൺ ഉപയോഗിച്ച് ഭക്ഷണം കഴിക്കാൻ അയാൾക്ക് സാധിക്കുന്നില്ല. അത് മനസിലാക്കിയ ക്യാബിൽ ക്രൂ അംഗം യാത്രക്കാരന്റെ സമീപം എത്തുകയും സ്പൂൺ ഉപയോഗിച്ച് ഭക്ഷണം കോരി നൽകുക ആയിരുന്നു.

വിഡിയോയിൽ വളരെ ക്ഷമയോടെയാണ് ക്യാബിൽ ക്രൂ അംഗം ഭക്ഷണം നൽകുന്നത് എന്ന് കാണാം. ഭക്ഷണം നൽകുന്നതിനിടെ എന്തെങ്കിലും ഇനി ആവശ്യമുണ്ടോ എന്നും അയാൾ വൃദ്ധനോട് ചോദിക്കുന്നുണ്ട്. മുഴുവൻ ഭക്ഷണവും നൽകിയ ശേഷമാണ് ക്യാബിൽ ക്രൂ അംഗം മടങ്ങിയത്.

നിരവധിപ്പേരാണ് ഈ വൈറൽ വിഡിയോയ്ക്ക് താഴെ ക്യാബിൻ ക്രൂ അംഗത്തിന്റെ നല്ല പ്രവർത്തിക്ക് അഭിനന്ദനം അറിയിച്ചു കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.’അദ്ദേഹത്തിന്റെ അമ്മ അദ്ദേഹത്തെ മികച്ച രീതിയിൽ വളർത്തി. ഒരു യാത്രക്കാരന് സേവനം നൽകുന്നത് മാത്രമല്ല ഇത്, ഭക്ഷണം കഴിക്കാ നോ നടക്കാനോ കഴിയാത്തവരെ എങ്ങനെ ബഹുമാനിക്കണം എന്ന പാഠമാണ്’ എന്നായിരുന്നു അതിലെ ഒരു കമന്റ്. നിരവധി പേരാണ് സൗദിയ എയർലൈൻസിന്റെ സർവീസിന് നന്ദി പറഞ്ഞു അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്.


Read Previous

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

Read Next

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »