“ഇത് നിങ്ങൾക്കുളള വിടാണ്. എൻറെ ഒരു എളിയ സമ്മാനം..!!”

Carpenter working with equipment on wooden table in carpentry shop. woman works in a carpentry shop.


ഒരിക്കൽ ഒരിടത്ത് വിദഗ്ദ്ധനായ ഒരു മരപ്പണിക്കാരൻ ഉണ്ടായിരുന്നു… പ്രായമേറിയതോടേ അയാൾ, ജോലിയിൽ നിന്ന് വിരമിക്കുവാനും, ശിഷ്ടകാലം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാനും തീരുമാനിച്ചു. ഭവനനിർമ്മാണ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന തൻറെ മുതലാളിക്ക് മുമ്പാകെ, അയാൾ കാര്യം അവതരിപ്പിച്ചു.

സമർത്ഥനായ ഒരു തൊഴിലാളി പിരിഞ്ഞുപോകുന്നതിൽ, അയാൾക്ക് ദു:ഖം ഉണ്ടായിരുന്നു. ഒരു വീട്കൂടി പണിയുന്നതുവരെ തൻറെ കൂടെ നില്ക്കണമെന്ന് അദ്ദേഹം ആ ജിവനക്കാരനോട് അഭ്യർത്ഥിച്ചു. മരപ്പണിക്കാരൻ അത് സമ്മതിച്ചു.

എന്നാൽ ജോലി അവസാനിപ്പിക്കാൻ തിരുമാനിച്ചതുകൊണ്ട് അയാൾക്ക് പഴയതുപോലേ ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..!! നിർമ്മാണസാമഗ്രികളുടെ ഗുണമേന്മയിലോ ഒന്നും അയാളുടെ കണ്ണ് എത്തിയില്ല..!! എങ്ങിനെയോ ഒരു വീട് തട്ടിക്കൂട്ടി ഉണ്ടാക്കി, എന്നു പറഞ്ഞാൽ മതി..!! പണി പൂർത്തിയാക്കി മുതലാളിക്ക് അയാൾ താക്കോൽ നല്കി..

അപ്പോൾ മുതലാളി ആ താക്കോൽ തിരികെ നല്കിക്കൊണ്ട് പഴഞ്ഞു:- “ഇത് നിങ്ങൾക്കുളള വിടാണ്. എൻറെ ഒരു എളിയ സമ്മാനം..!!” ഇതുകേട്ട് അയാൾ ഞെട്ടിപ്പോയി..!! തനിക്കുളള വീടാണ് എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ… കുറച്ചുകൂടി നന്നായി പണിയാമായിരുന്നു..!! അയാൾ ചിന്തിച്ചു..!!

നമ്മുടെ കാര്യവും ഇങ്ങനെതന്നെയാണ്. നമ്മൾ നാളേക്ക് വേണ്ടിയുള്ള നമ്മുടെ ജീവിതമാണ് നിർമ്മിക്കുന്നത്. പക്ഷേ നമ്മൾ നമ്മുടെ മികവ് അതിൽ പ്രകടിപ്പിക്കുന്നില്ല..!! നാം ഓരോ ദിവസവും അലസമായി പല കാര്യങ്ങളും ചെയ്യുന്നു. മരപ്പണിക്കാരൻ വീട് നിർമ്മിച്ചതുപോലെ..!!

ആയുസിൻറെ പണി പൂർത്തിയായിക്കഴിഞ്ഞേ, അത് നമ്മുടെ ജീവിതമായിരുന്നു എന്ന് നാം അറിയുകയുളളു..!! നമ്മുടെ മനോഭാവവും നല്ല പ്രവർത്തികളും നമ്മൾ ഇന്നെടുക്കുന്ന തീരുമാനവും ഒക്കെ ആണ് നമ്മുടെ നാളെ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത്….

ജീവിത വിജയം നേടാന്‍ നമ്മുടെ പ്രവർത്തികളിൽ സൂക്ഷ്മത പാലിക്കുക


Read Previous

പാരിസ്ഥിതിക വിമര്‍ശനം എന്ന പുതിയ സരണി.

Read Next

സ്നേ​ഹ​മ​ല്ലേ​ ​നാ​ട​ൻ​പാ​ട്ടും​ ​ശാ​സ്ത്രീ​യ​സം​ഗീ​ത​വു​മെ​ല്ലാം; കു​ട്ടി​കളുടെ ജീവനാണ് കല ടീച്ചര്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »