ഖത്തർ വിസ സെന്ററിലെ നേത്ര പരിശോധന സേവനം ട്രാഫിക് വകുപ്പുമായി ബന്ധിപ്പിച്ചു; ഡ്രൈവര്‍ വിസയില്‍ ഖത്തറിലെത്തുന്നവര്‍ വീണ്ടും കണ്ണ് പരിശോധന നടത്തേണ്ടതില്ല: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം


ദോഹ: ഡ്രൈവര്‍ വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് ഇനി ഖത്തറില്‍ എത്തിയ ശേഷം വീണ്ടും കണ്ണ് പരിശോധന നടത്തേണ്ടതില്ല. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചതാണിത്. രാജ്യത്തിന് പുറത്തുള്ള ഖത്തര്‍ വിസ സെന്ററുകളില്‍ റിക്രൂട്ട്‌മെന്റ് നടപടികളുടെ ഭാഗമായി നടത്തുന്ന നേത്ര പരിശോധനാ ഫലം ഖത്തര്‍ ട്രാഫിക് വിഭാഗത്തിന്റെ സംവിധാനവുമായി ബന്ധിപ്പിച്ചതോടെയാണി തെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിലവില്‍ ഖത്തറിലേക്ക് വരുന്നതിന് മുമ്പ് വിദേശ രാജ്യങ്ങളിലെ ഖത്തര്‍ വിസ സെന്ററുകളില്‍ കണ്ണ് പരിശോധന നടത്തുന്നുണ്ടെങ്കിലും അത് പരിഗണിക്കാറില്ല. ഖത്തറിലെത്തി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സമയത്ത് വീണ്ടും കണ്ണ് പരിശോധിച്ച് ഫലം ഹാജരാക്കണം. എന്നാല്‍ വിസ സെന്ററിലെ പരിശോധനാ ഫലം സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതോടെ ഇതിന്റെ ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യ പരിശോധനാ ഫലം ഖത്തര്‍ ട്രാഫിക് വിഭാഗത്തിലെ ലൈസ ന്‍സിങ് അതോറിറ്റിക്ക് ലഭിക്കുന്നതിന് സംവിധാനം ഉണ്ടാക്കിയതായും അധികൃതര്‍ അറിയിച്ചു. ഡ്രൈവിംഗ് വിസയില്‍ രാജ്യത്ത് എത്തുന്നവരുടെ കണ്ണ് പരിശോധനാ ഫലമാണ് ഈ രീതിയില്‍ ബന്ധിപ്പിക്കുക.

പ്രവാസി ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് ആദ്യമായി വരുന്നവര്‍ തങ്ങളുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ സ്വന്തം രാജ്യത്തെ വിസ സെന്ററുകള്‍ വഴി ചെയ്യണമെന്നാണ് നിയമം. റിക്രൂട്ടിംഗ് കുറ്റമറ്റതും എളുപ്പവുമാക്കുകയെന്ന ലക്ഷ്യ ത്തോടെയാണിത്. കേരളത്തില്‍ കൊച്ചിയിലാണ് ഖത്തര്‍ വിസ സെന്റര്‍ പ്രവര്‍ ത്തിക്കുന്നത്. ഇതിനു പുറമെ, ഇന്ത്യയില്‍ ഡല്‍ഹി, കൊല്‍ക്കത്ത, ലക്‌നോ, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും വിസ സെന്ററുകളുണ്ട്. ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ മേല്‍മോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സെന്ററുകള്‍ വഴിയാണ് തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെക്കല്‍ തുടങ്ങിയ റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

ജോലിക്കായി എല്ലാ രാജ്യക്കാരേയും അംഗീകരിക്കുന്ന രാജ്യമാണ് ഖത്തർ. ഇന്ത്യക്കാർ ഉൾപ്പടെ നിരവധി പേർ ഖത്തറിൽ ജോലി ചെയ്യുന്നുണ്ട്. ഖത്തറിൽ വിസിറ്റ് വിസയിൽ എത്തി നിരവധി പേർ ഡ്രെെവിങ് ലെെസൻസ് സ്വന്തമാക്കി ജോലി ചെയ്യുന്നുണ്ട്. മലയാളികൾക്ക് എന്നും പ്രിയപ്പെട്ട രാജ്യമാണ് ഖത്തർ. മലയാളികൾ ഉൾപ്പടെ നിരവധി പേർ ഖത്തറിൽ ജോലി ചെയ്യുന്നുണ്ട്.


Read Previous

ഷാര്‍ജയിലെ സിബിഎസ്ഇ സ്‌കൂള്‍ ഇന്ത്യന്‍ വിദ്യാര്‍ഥി എട്ടുവയസ്സുകാരന്‍റെ ദുരൂഹ മരണം: ഉത്തരം തേടി കുടുംബം, തലയ്‌ക്കേറ്റ ക്ഷതം ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് കാരണമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌.

Read Next

ഭാഗ്യം തെളിഞ്ഞു, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിക്ക് 22 കോടിയിലേറെ രൂപ സമ്മാനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »