Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഹജ്ജ് പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കരുത്


ഇസ്ലാമാബാദ്: ഹജ്ജുമായി ബന്ധപ്പെട്ട് പാകിസ്ഥാന് കർശന മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യ. ഹജ്ജ് പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുന്ന പാകിസ്ഥാൻ പൗരന്മാർക്ക് കർശന ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം പാകിസ്താന് മുന്നറിയിപ്പ് നൽകി. മക്ക റൂട്ട് ഇനിഷ്യേറ്റീവിന് കീഴിൽ ഇസ്ലാമാബാദിൽ നിന്ന് മദീനയിലേക്കുള്ള 442 തീർത്ഥാടകരുടെ ആദ്യ ബാച്ചിനെ അയച്ചുകൊണ്ട് പാകിസ്ഥാൻ ഔദ്യോഗികമായി ഹജ്ജ് യാത്ര ആരംഭിച്ച സമയത്ത് തന്നെയാണ് സൗദി അറേബ്യയില്‍ നിന്നും ഇത്തരമൊരു മുന്നറിയിപ്പുണ്ടാകുന്നത്.

നിയമലംഘകർക്കുള്ള ശക്തമായ പിഴ ഏപ്രിൽ 29 മുതൽ ജൂൺ 10 വരെ ഉണ്ടാകുമെന്നും സൗദി അറേബ്യന്‍ അധികൃതർ വ്യക്തമാക്കി. പാകിസ്ഥാനില്‍ നിന്നുള്ള നിയമവിരുദ്ധ ഹജ്ജ് യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനും ഹജ്ജിന്റെ സുരക്ഷയും സംഘടനയും ഉറപ്പാക്കുന്നതിനുമാണ് സൗദി അറേബ്യ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

അനധികൃതമായി തീർത്ഥാടകർ എത്തുന്നത് ഹജ്ജിന്റെ സുഖമമായ പ്രവർത്തനെ തന്നെ ബാധിക്കാ റുണ്ട്. ഭിക്ഷാടനം ലക്ഷമിട്ടും ഈ സമയത്ത് വലിയൊരു വിഭാഗം സൗദി അറേബ്യയിലേക്ക് എത്തുന്നു. പ്രധാനമായും പാകിസ്ഥാനില്‍ നിന്നും മറ്റുമാണ് ഇത്തരക്കാർ എത്തുന്നത്. ഈ പ്രണതയ്ക്കെതിരെ നേരത്തെ തന്നെ സൗദി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമേയാണ് ഇത്തവണ പിഴത്തുക വലിയ തോതില്‍ ഉയർത്തിയിരിക്കുന്നത്.

ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് നടത്താനും മറ്റും ശ്രമിക്കുന്ന പാകിസ്ഥാന്‍ പൗരന്മാർക്ക് 20000 സൗദി റിയാൽ (ഏകദേശം 4.4 ലക്ഷം ഇന്ത്യൻ രൂപ) വരെ പിഴ ഈടാക്കുമെന്നാണ് അറിയിപ്പ്. ഈ പിഴ സന്ദർശക വിസ ഉൾപ്പെടെ എല്ലാത്തരം വിസ ഉടമകൾക്കും ബാധകമാണ്, പ്രത്യേകിച്ച് മക്കയിൽ പ്രവേശിക്കുന്നവ ർക്കും താമസിക്കുന്നവർക്കും.

അതോടൊപ്പം തന്നെ പെർമിറ്റ് ഇല്ലാത്തവർക്ക് വേണ്ടി സന്ദർശക വിസ അപേക്ഷിക്കുന്നവർക്കോ, അവരുടെ പ്രവേശനം അല്ലെങ്കിൽ താമസം എനന്നിവയ്ക്ക് സഹായിക്കുന്നവർക്കും 100,000 സൗദി റിയാൽ (22 ലക്ഷം ഇന്ത്യൻ രൂപ) വരെ പിഴ ലഭിക്കും. ഹോട്ടലുകൾ, സ്വകാര്യ വീടുകൾ, അല്ലെങ്കിൽ ഹജ്ജുമായി ബന്ധപ്പെട്ട മറ്റ് സജ്ജീകരണങ്ങളിലും താമസം ഒരുക്കുന്നവർക്കും ഈ പിഴ ബാധകമായിരിക്കും.

നിയമവിരുദ്ധമായി ഹജ്ജ് നടത്താൻ ശ്രമിക്കുന്നവരെ ഉടനെ തന്നെ കയറ്റി അയക്കുകയും സൗദി അറേബ്യയിൽ 10 വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 4700 പാകിസ്താൻ ഭിക്ഷാടകരെ സൗദി അറേബ്യ നാടുകടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവരുടെ പേരും പാസ്‌പോർട്ട് വിവരങ്ങളും നോ-ഫ്‌ളയർ പട്ടികയിൽ ചേർക്കാനും സൗദി പാകിസ്ഥാനോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഔദ്യോഗിക പെർമിറ്റ് ഇല്ലാത്തവരെ കണ്ടെത്താനുള്ള സൗദിയുടെ ശക്തമായ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ഈ മുന്നറിയിപ്പ് പാകിസ്താൻ ഹജ്ജ് ഓപ്പറേഷനുകൾക്ക് വലിയ വെല്ലുവിളി ഉയർത്തി യേക്കാമെന്നും റിപ്പോർട്ടുകള്‍ പറയുന്നു. സുരക്ഷയും മികച്ച സംഘാടനവും ഉറപ്പാക്കുന്നതിന് സൗദി അധികൃതർ എല്ലാ തീർഥാടകരോടും നിയമങ്ങൾ പാലിക്കാനും ആഹ്വാനം ചെയ്തു.


Read Previous

ഓരോ കർമവും നിർവഹിക്കുന്നതിന് പ്രത്യേകമായ സമയവും രീതികളുമുണ്ട്; ഹജ്ജ് കർമങ്ങൾ സ്വീകരിക്കപ്പെടുന്നതിനും തീർഥാടകർക്കുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനു വേണ്ടി നിർദ്ദേശം; ഹജ്ജിന് വരുന്നവർ കർമ്മങ്ങളും ചെയ്യേണ്ട രീതികളും നല്ല വണ്ണം പഠിച്ചുവരണം: ഹജ്ജ് മന്ത്രാലയം

Read Next

31 വിമാനങ്ങളിലായി 5361 തീർത്ഥാടകാര്‍; മെയ് പത്ത് ആദ്യ സംഘം കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജ് തീർത്ഥാടത്തിന് പുറപെടും;അവസാന വിമാനം മെയ് 22ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »