പ്രത്യേക ‘കൗമാര അക്കൗണ്ടുകൾ; 18 വയസ്സ് തികയാത്തവർ ലോക്ക് ആകും..നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി മെറ്റ


സോഷ്യൽമീഡിയ ഉപയോഗിക്കുന്ന കുട്ടികൾ ചതിക്കുഴികളിൽ വീഴുന്നത് ഒഴി വാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി മെറ്റ. 18 വയസ്സിന് താഴെയുള്ളവ ർക്ക് വേണ്ടി പ്രത്യേക ‘കൗമാര അക്കൗണ്ടുകൾ’ (Teen Accounts) ഇൻസ്റ്റഗ്രാമിൽ അവതരി പ്പിക്കാനാണ് മെറ്റയുടെ നീക്കം.

യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ അടുത്തയാഴ്ച മുതൽ, ഇൻസ്റ്റഗ്രാം ആദ്യമായി ഉപയോഗിക്കുന്ന, 18 വയസ്സിന് താഴെയുള്ളവർക്ക് കൗമാര ക്കാരുടെ അക്കൗണ്ടാണ് നൽകുക. നേരത്തെ മുതൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 18ന് താഴെയുള്ളവരെ അടുത്ത 60 ദിവസത്തിനുള്ളിൽ കൗമാര അക്കൗണ്ടിലേക്ക് മൈഗ്രേറ്റ് ചെയ്യും. യൂറോപ്യൻ യൂണിയനിലുള്ള കൗമാരപ്രായക്കാരുടെ അക്കൗണ്ടുകൾ ഈ വർഷാവസാനം ക്രമീകരിക്കപ്പെടും.

കൗമാരക്കാർ അവരുടെ പ്രായത്തെക്കുറിച്ച് കള്ളം പറഞ്ഞ് 18 വയസിന് മുകളിലു ള്ളവരാണെന്ന് തെറ്റിദ്ധിരിപ്പിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്താൽ അത് കണ്ടുപിടിക്കാനുള്ള സംവിധാനവും മെറ്റ ഒരുക്കുന്നുണ്ട്. അതിനാൽ മുതിർന്നവരായി നടിച്ച് ഇൻസ്റ്റഗ്രാമിൽ വിഹരിക്കാനും കൗമാരക്കാർക്ക് കഴിയില്ലെന്ന് ചുരുക്കം.

കൗമാരക്കാരുടെ അക്കൗണ്ടുകൾ ‘പബ്ലിക്ക്’ ആക്കാൻ കഴിയില്ല. ‘പ്രൈവറ്റ് അക്കൗണ്ട്’ വിഭാഗത്തിൽ ഡിഫോൾട്ടായി പട്ടികപ്പെടുത്തും. അതിനാൽ അവർ ഫോളോ ചെയ്യാത്തവരിൽ നിന്ന് മെസേജുകൾ ലഭിക്കുന്നതിൽ നിയന്ത്രണം വരും. “Sensitive content” കാണുന്നതിലും പരിമിതിയുണ്ടാകും.

60 മിനിറ്റിൽ കൂടുതൽ ഇൻസ്റ്റഗ്രാമിൽ ഇരുന്നാൽ നോട്ടിഫിക്കേഷൻ വരും. രാത്രി 10 മുതൽ രാവിലെ 7 വരെ “സ്ലീപ്പ് മോഡ്” ഓൺ ആയിരിക്കും. അതിനാൽ മെസേജുകളുടെ നോട്ടിഫിക്കേഷൻ ലഭിക്കില്ല. 16, 17 വയസുള്ളവർക്ക് ഈ നിയന്ത്രണമുണ്ടാകില്ല.
16 വയസ്സിന് താഴെയുള്ളവർക്ക് സ്ലീപ് മോഡ് ഓഫാക്കാൻ മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്.


Read Previous

ഡോ. ശ്രീക്കുട്ടിയെയും അജ്മലിനേയും ഓടിച്ചിട്ട് പിടിച്ചു; പ്രതികളെ പിടികൂടിയവര്‍ക്കെതിരെയും കേസ്

Read Next

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജർ കാർവാറിലെത്തി, ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »