കല്ലിന്‍മുകളില്‍ ഒന്നിച്ചു ഇരുന്നവര്‍ ഒത്തുകൂടി ‘കല്ലുമ്മൽ’ കൂട്ടായ്‌മ റിയാദ് ഓണാഘോഷം സംഘടിപ്പിച്ചു


റിയാദ് : വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന ബത്തയിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് റിയാദിലെ കല്ലുമ്മൽ കൂട്ടായ്മ. ജോലി സ്ഥലത്തെ മാനസിക പ്രശ്നങ്ങൾ, കുടുംബ ബുദ്ധിമുട്ടുകൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവ എല്ലാം മറന്ന്, വൈകുന്നേര ങ്ങളിൽ എല്ലാ ദിവസവും ബത്തയിലെ കല്ലിൽ ഇവർ ഒന്നിച്ചുകൂടുന്നു.

റൂമുകളിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ പലവിധ ചിന്തകൾ മനസ്സിനെ അലങ്കോലപ്പെടു ത്താറുണ്ട്. മാനസിക സമ്മർദ്ദം പ്രവാസികളുടെ ജീവിതത്തിൽ അധികമാകാറുണ്ട്. ഈ ചിന്തകൾ മാറ്റിവെച്ച് പരസ്പര സഹകരണവും സന്തോഷവും പങ്കിടാനാണ് ഇവർ ഇവിടെ എത്തുന്നത്.

നാടൻ പ്രഭാതങ്ങളുമായുള്ള രസകരമായ സംഭാഷണങ്ങൾ, പഴയ ഓർമ്മകളുടെ തുറക്കലുകൾ, പുതിയ രാഷ്ട്രീയവും കായികവുമായ ചർച്ചകൾ രാത്രിയിലെ ഒരു മണി വരെ നീണ്ടു നിൽക്കും. അവധി ദിവസങ്ങളിൽ ഇത് വൈകി വരെ തുടരുന്നു. വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവരായിട്ടും, ഈ കൂട്ടായ്മയിൽ എല്ലാവർക്കും ഒരേ നിലവാരത്തിലുള്ള സംവേദനവും സന്തോഷവുമാണ്. കേരളത്തിന്റെ നാടൻ ശൈലിയിൽ നടക്കുന്ന സംഭാഷണങ്ങളിൽ ഓരോരുത്തർക്കും പുതിയ കരുത്തും പ്രചോദനവുമാണ് ഓരോ ദിവസവും ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം കൂട്ടായ്മയിലെ അംഗങ്ങളും അവരുടെ കുടുംബങ്ങളും ചേർന്ന് സുലൈ എക്സിറ്റ് 18-ലെ ജാസാഫോൺ ഇസ്തിറാഹയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിൽ കുടുംബാംഗങ്ങൾ തയ്യാറാക്കിയ 28-ഓളം വിഭവങ്ങളാണ് സദ്യക്ക് ഒരുക്കിയത്. ബാസ്‌ക്കറ്റ്‌ബോൾ, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങിയ വിവിധ വിനോദ മത്സരങ്ങളും കുടുംബങ്ങൾക്കായി നടന്നു. മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് ഉമ്മർ മലപ്പുറം, അഷ്‌റഫ് എന്നിവർ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി.

അബ്ദുറഹ്മാൻ തരിശ് അധ്യക്ഷനായ യോഗത്തിൽ റഫ്സാൻ സ്വാഗതവും ആദിൽ മാട്ട നന്ദിയും പറഞ്ഞു. ഷഫീഖ് എസ് പി , ഫൈസൽ പാഴൂർ എന്നിവര്‍ ഓണാശംകൾ നേർന്നു.

നവാസ് കണ്ണൂർ, ബാവ ഇരുമ്പുഴി, റിനീഷ് കുടു, പ്രജീഷ് വിളയിൽ, വൈശാഖ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസ് പരിപാടികളും അരങ്ങേറി. ചെറിയാപ്പു മലപ്പുറം, സാഹിർ, ജസീം, അനീസ് പാഞ്ചോല, ഷബീർ മേൽമുറി, മൻസൂർ പകര, ജാഫർ ചെറുകര, നൗഷാദ് ഇന്ത്യനൂർ, ജാനിസ്, ശൗലിഖ്, എന്നിവരുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു.


Read Previous

ഐ ടി ഇ ഇ റിയാദ് ചാപ്റ്റര്‍, മുനീര്‍ പാഴൂര്‍ നയിക്കും

Read Next

ഷബീബ് കരുവളളിയ്ക്ക് ആർ.ഐ.സി.സി യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »