Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആലുവ മുതല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വരെ മെട്രോ ദീര്‍ഘിപ്പിക്കാന്‍ ശേഷിയില്ലാത്തവരാണ് അപ്രായോഗികമായ കെ-റെയില്‍ വേണമെന്ന് വാശിപിടിക്കുന്നത്: ചാണ്ടി ഉമ്മന്‍ , നിമിഷപ്രിയ വിഷയത്തില്‍ മാധ്യമ ചര്‍ച്ചയ്ക്കില്ല


പുതുപ്പളളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ഓഐ സി സി ഭാരവാഹികള്‍ക്കൊപ്പം റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍

റിയാദ്: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തറക്കല്ലിട്ട രണ്ട് പദ്ധതികളാണ് കോഴിക്കോട്, തിരുവനന്തപുരം മെട്രോ. ഒന്‍പതുവര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെ ഒന്നും നടന്നില്ല. 2003ല്‍ മൂന്നു കിലോമീറ്ററുണ്ടായിരുന്ന ദല്‍ഹി മെട്രാ 10 വര്‍ത്തിനിടെ 423 കിലോമീറ്ററായി വര്‍ധിച്ചു. എന്നാല്‍ കൊച്ചി മെട്രോ ശൃംഖല ദീര്‍ഘി പ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ആലുവ മുതല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വരെ മെട്രോ ദീര്‍ഘിപ്പി ക്കാന്‍ ശേഷിയില്ലാത്തവരാണ് അപ്രായോഗി കമായ കെ-റെയില്‍ വേണമെന്ന് വാശിപിടിക്കുന്നത്. വികസനമാണ് കേരളം ആഗ്രഹിക്കുന്നത്. എന്നാല്‍ കേരളത്തില്‍ അരങ്ങേറുന്നത് വാചകമടി മാത്ര മാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി.

കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളെല്ലാം യുഡി എഫിന്റെ ദീര്‍ഘവീക്ഷണമാണ്. ഇവിടങ്ങളില്‍ കരിങ്കൊടി കാണിച്ചവരാണ് ഇപ്പോള്‍ മേനി നടിക്കു ന്നത്. ക്രെഡിറ്റ് തര്‍ക്കത്തിനില്ല. മുഴുവന്‍ ക്രെഡിറ്റും ഇടതു പക്ഷത്തിനു കൊടുക്കുന്നു. പദ്ധതികള്‍ക്കു ഇടതു നേതാക്കളുടെ പേരും നല്‍കണം. ഇടതു സര്‍ക്കാര്‍ ‘കുഞ്ഞി’നെ കൊന്നില്ലല്ലോ എന്നതില്‍ സന്തോഷം. -പുതുപ്പളളി എംഎല്‍എ ചാണ്ടി ഉമ്മന്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരു നാടിന്റെ വികസനത്തിന് അടിസ്ഥാന ഘടകം റോഡ് സൗകര്യമാണ്. ആന്റണിയുടെ കാലത്ത് എംകെ മുനീര്‍ റോഡ് വികസനത്തിന് പദ്ധതികൊണ്ടുവന്നെങ്കിലും ഇടതുനപക്ഷം എതിര്‍ത്തു. യു ഡി എഫ് നയം വിത്യസ്തമാണ് ഉമ്മന്‍ ചാണ്ടി, വിഎസ് അച്യുതാനന്തന്‍ എന്നിവരുടെ വിയോഗത്തെ തുടര്‍ന്ന് വിനായകന്‍ ഫെയ്‌സ് ബുകില്‍ നടത്തിയ ‘ചത്തു’ പ്രയോഗം സ്വാഗതം ചെയ്യുന്നതായി ചോദ്യത്തിനുത്തര മായി ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇതെല്ലാം ജനങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യും. വിനായക ന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.

ഒഐസിസി ഇന്ന് റിയാദ് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മ രണം ‘കുഞ്ഞൂഞ്ഞോര്‍മ്മയില്‍’ പങ്കെടുക്കാനാണ് ചാണ്ടി ഉമ്മന്‍ റിയാദിലെത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി നേതാക്കളായ സലിം കളക്കര, ബാലുക്കുട്ടന്‍, നവാസ് വെളളിമാടുകുന്നു, സക്കീര്‍ ദാനത്ത്, ഷിഹാബ് കൊട്ടുകാട് എന്നിവര്‍ സന്നിഹിതരായിരുന്നു.


Read Previous

ജപ്തി ഭീഷണിയിലുള്ള ചോര്‍ന്നൊലിക്കുന്ന വീട്, തെന്നിവീണ് സിസി മുകുന്ദന്‍ എംഎല്‍എയ്ക്ക് പരിക്ക്

Read Next

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; മുന്‍ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »