ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്: പണപ്പിരിവ്, യാചന എന്നിവ നിയമംമൂലം നിരോധിച്ച സൗദി അറേബ്യയില്‍ പണപ്പിരിവ് പ്രോല്‍സാഹിപ്പിച്ച സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍ക്കെതിരെ നടപടി വരുന്നു. കൊലക്കേസുകളില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ മോചനത്തിന് ഭീമമായ ദിയാധനം (ബ്ലഡ് മണി) സമാഹരിക്കാന്‍ ഇടപെട്ട ഏതാനും സോഷ്യല്‍മീഡിയ സെലിബ്രിറ്റികളെ ചോദ്യംചെയ്യാന്‍ അധികൃതര്‍ വിളിപ്പിച്ചു.
സംഘടനകളോ വ്യക്തികളോ അധികാരികളുടെ പ്രത്യേക അനുമതിയില്ലാതെ പണ പ്പിരിവ് നടത്തുന്നത് സൗദിയില്‍ കുറ്റകരമാണ്. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരക്കാര്‍ രംഗത്തുവരുന്നത് ഭീമമായ തുക ദിയാധനമായി ആവശ്യപ്പെടുന്നത് വര്‍ധിക്കാന്‍ കാരണമായെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരം പ്രവണതകള്‍ നിരുല്‍സാഹപ്പെടുത്താന്‍ അധികൃതര്‍ രംഗത്തെത്തിയത്.
കൊലപാതക കേസുകളില്‍ ശരീഅത്ത് നിയമപ്രകാരം നിരുപാധികമോ ദിയാധനം സ്വീകരിച്ചോ പ്രതിക്ക് മാപ്പുനല്‍കാന്‍ ഇരയുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്ക് അനുവാദമുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ കൊലപാതക കേസുകളില്‍ സെലിബ്രിറ്റികള്‍ നടത്തുന്ന ഇടപെടലുകള്‍ സ്വതന്ത്രമായ തീരുമാനമെടുക്കുന്നതില്‍ നിന്ന് അവരെ തടയുകയും സമൂഹത്തില്‍ പിരിമുറുക്ക ത്തിനും കുഴപ്പങ്ങള്‍ക്കും കാരണമാകുന്നതായും നിരീക്ഷിക്കപ്പെടുന്നു.
അടുത്തിടെ ഭീമമായ ദിയാധനം സമാഹരിക്കാന്‍ ഇടപെട്ട സമൂഹമാധ്യമ ഉപയോക്താ ക്കളെ ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ ആണ് ചോദ്യംചെയ്യാനായി വിളിപ്പിച്ചത്. പ്രതിയുടെ ബന്ധുക്കള്‍ മാത്രമല്ല, സമൂഹ മാധ്യമ ഇടപെടലുകലിലൂടെ പൊതുസമൂഹവും കൂടി രംഗത്തിറങ്ങുന്ന കേസുകളില്‍ ഭീമമായ തുക ദിയാധനം ആവശ്യപ്പെട്ട് വിലപേശല്‍ നടത്താനുള്ള അവസരം കൈവരുന്നതോടെ ചിലര്‍ മുതലെടുപ്പ് നടത്തുകയാണ്. ഇത് കോടികളുടെ ദിയാധനം ആവശ്യപ്പെടുന്ന പ്രവണത സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
കൊലക്കേസ് പ്രതികള്‍ക്ക് മാപ്പ്‌നല്‍കുന്നതിനും കേസുകള്‍ക്ക് അനുരഞ്ജന പരി ഹാരമുണ്ടാക്കുന്നതിനും നിയമവ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്ന് സൗദിയിലെ നിയമ വിദഗ്ധന്‍ ഉബൈദ് അല്‍അയാഫി ചൂണ്ടിക്കാട്ടി. ഗവര്‍ണറേറ്റുകളിലെ അനു രഞ്ജന കമ്മിറ്റികളും ബന്ധപ്പെട്ട വകുപ്പുകളും മാത്രമേ കൊലക്കേസ് പ്രതികള്‍ക്ക് മാപ്പ് ലഭ്യമാക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളാവാന്‍ പാടുള്ളൂ. പൊതുസമൂഹം ഇതില്‍ ഇടപെടുന്നത് നിയമപരമായി ശരിയല്ലെന്നു മാത്രമല്ല, സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നിയമാവലികള്‍ പാലിക്കാതെ ഭീമമായ ദിയാധന സമാഹരണം അനുവദനീയമല്ല. ദിയാധന സമാഹരണത്തില്‍ പങ്കാളികളാകാന്‍ സമൂഹ ത്തോട് ആഹ്വാനം ചെയ്യുന്ന പരസ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്ക പ്പെടുകയാണ്. സംഭാവനകള്‍ നല്‍കിയവരുടെ പേരുവിവരങ്ങളും സംഭാവനകള്‍ നല്‍കാനുള്ള അക്കൗണ്ട് നമ്പറുകളും പരസ്യപ്പെടുത്തുന്നു. മാപ്പ് നല്‍കുന്നതിനു പകരം ഭീമമായ തുക ദിയാധനമായി ആവശ്യപ്പെടുന്ന പ്രവണതയും ഇത്തരം സംഭവങ്ങളെ വിലപേശലുകള്‍ക്കുള്ള തുറപ്പുചീട്ടുകളാക്കി മാറ്റുന്നതും നിരുത്സാഹപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ശ്രമങ്ങള്‍ നടത്തിവരികയാണ്.