അരലക്ഷത്തോളം പലസ്തീനികളെ വധിച്ചവരോട് പകരം ചോദിക്കും; ട്രംപല്ല ആര് തന്നെ വന്നാലും ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാന്‍, ഖത്തർ വിടുന്ന ഹമാസ് നേതാക്കൾക്ക് ഇറാൻ അഭയം നൽകും, വിട്ടുവീഴ്ച്ചക്ക് ഇല്ലെന്ന് പ്രഖ്യാപനം.


അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി, ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. അമേരിക്കൻ ഉദ്യോഗസ്ഥരു മായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം 10 ദിവസം മുൻപാണ് ഇത്തരം ഒരു അഭ്യർഥന ഖത്തർ നടത്തിയതെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്നാണ് അമേരിക്ക ഖത്തറി നെ അറിയിച്ചത്. അമേരിക്കയ്ക്കും ഈജിപ്തിനുമൊപ്പം ഗാസയിൽ ഒരു വർഷം നീണ്ടു നിന്ന സംഘർഷത്തിന് അറുതി വരുത്താനുള്ള ചർച്ചകളിൽ ഖത്തറും പങ്കാളിയായി രുന്നു. എന്നാൽ, ഒക്‌ടോബർ മധ്യത്തിൽ നടന്ന ഏറ്റവും പുതിയ ചർച്ചകളിൽ ഹമാസ് ഹ്രസ്വകാല വെടിനിർത്തൽ പദ്ധതി നിരസിച്ചിരുന്നു.

ബന്ദികളെ മോചിപ്പിക്കാനുള്ള ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നിരസിച്ച ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ല എന്നതാണ് നിലപാടെന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു ബന്ദി മോചന നിർദ്ദേശം ആഴ്ചകൾ ക്ക് മുൻപ് ഹമാസ് നിരസിച്ചതിനെ തുടർന്നാണ് ഇത്തരം ഒരാവശ്യം ഖത്തറിനോട് തങ്ങൾ അറിയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.

ഹമാസിനോടുള്ള ആതിഥ്യം അവസാനിപ്പിക്കാൻ ഖത്തറിനോട് പറയണമെന്ന് ആവശ്യ പ്പെട്ട് 14 റിപ്പബ്ലിക്കൻ യുഎസ് സെനറ്റർമാർ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് പ്രത്യേക കത്ത് മുൻപും നൽകിയിരുന്നു. പുതിയ സാഹചര്യത്തിൽ ഖത്തർ വിടുന്ന ഹമാസ് നേതാക്ക ൾക്ക് ഇറാനോ റഷ്യയോ അഭയം നൽകുമെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം, അമേരിക്കൻ താൽപ്പര്യം അടിച്ചേൽപ്പിക്കാൻ ആര് തന്നെ ശ്രമിച്ചാലും അതിന് വഴങ്ങേണ്ടതില്ല എന്നതാണ് ഹമാസിൻ്റെയും ഹിസ്ബുള്ളയുടെയും തീരുമാനം.

അരലക്ഷത്തോളം പലസ്തീനികളെ വധിച്ചവരോട് പകരം ചോദിക്കുമെന്ന കാര്യത്തിലും ട്രംപല്ല ആര് തന്നെ വന്നാലും ഇസ്രയേലിനെ ആക്രമിക്കുമെന്ന കാര്യത്തിലും ഇറാൻ ഉറച്ച് നിൽക്കുകയാണ്. ഹിസ്ബുള്ള ഇസ്രയേലിന് നേരെയുള്ള ആക്രമണവും ഇതിന കം തന്നെ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, വടക്കൻ ഗാസ മുനമ്പിലെ പ്രദേശങ്ങളിൽ പട്ടിണി ആസന്നമാകാൻ സാധ്യതയുണ്ടെന്ന് ആഗോള ഭക്ഷ്യസുരക്ഷാ വിദഗ്ധരുടെ സമിതി നവംബർ എട്ടിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രദേശത്ത് ഇനിയും ഹമാസിനെതിരെ സൈനിക ആക്രമണം നടത്തുമെന്നാണ് ഇസ്രയേലിൻ്റെ നിലപാട്.”ഈ വിനാശകരമായ സാഹചര്യം ഒഴിവാക്കാൻ ഉടൻ ഇടപെട്ടി ല്ലെങ്കിൽ പതിനായിരങ്ങൾ കൊല്ലപ്പെടുമെന്ന മുന്നറിയിപ്പാണ്” ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്നത്.

ഗാസയിലേക്ക് കൂടുതൽ സഹായം അനുവദിക്കണമെന്ന് ബൈഡൻ ഭരണകൂടം മുമ്പ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇസ്രയേൽ അത് ചെവികൊണ്ടിരു ന്നില്ല. ഇതാണ് ഹമാസ് നേതൃത്വത്തെയും ഇറാനെയും കൂടുതൽ പ്രകോപിപ്പിച്ചിരിക്കു ന്നത്. വടക്കൻ ഗാസയിൽ “പട്ടിണിയും പോഷകാഹാരക്കുറവുകൊണ്ടുള്ള രോഗവും മൂലം അധികമരണങ്ങളും അതിവേഗമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണിത്”.

പലായനം ചെയ്യാൻ പോലും കഴിയാതെ കുടുങ്ങിപ്പോയ പ്രദേശത്ത് നിന്നും ഇതിനോ ടകം തന്നെ കുടിയിറക്കപ്പെട്ട ആളുകൾക്ക് അഭയം നൽകുന്ന ആശുപത്രികൾക്കും സ്‌കൂളുകൾക്കും നേരേ പോലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ നൂറുകണ ക്കിന് പലസ്തീനികളാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഗാസയിലെ ഇസ്രയേലിൻ്റെ ആക്രമണത്തിൽ 43,000-ൽ അധികം പലസ്തീനികൾ കൊല്ല പ്പെട്ടതായാണ് പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥരുടെ കണക്കെങ്കിലും യഥാർത്ഥ കണക്ക് ഇതിലും വളരെ കൂടുതലായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ആയിര ക്കണക്കിനാളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായും പതിനായിരക്കണക്കിന് പേർക്ക് പരിക്കേറ്റതായുമാണ് ലോകാര്യോഗ സംഘടനയും വ്യക്തമാക്കുന്നത്.

നിലവിലെ യുഎൻ ഡാറ്റ പ്രകാരം ഗാസയിലേക്ക് പ്രവേശിക്കുന്ന സഹായത്തിൻ്റെ അളവ് ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ്, കുത്തനെ ഇടി ഞ്ഞിരിക്കുന്നത്. പ്രത്യേകിച്ച് ഗാസയുടെ വടക്ക് ഭാഗത്തേക്ക് സഹായം എത്തിക്കു ന്നതിനുള്ള ശ്രമങ്ങളെ, ഇസ്രയേൽ സൈന്യം നിരന്തരം തടയുന്നതായി യുഎന്നും ആവർത്തിച്ച് ആരോപിച്ചിട്ടുണ്ട്.

ഒക്‌ടോബർ അവസാനത്തോടെ ഭക്ഷ്യ വസ്തുക്കളും മറ്റുമായി ഗാസയിലേക്ക് പ്രവേശി ക്കുന്ന പ്രതിദിന ട്രക്കുകളുടെ ശരാശരി എണ്ണം ഏകദേശം 58 ആയി ചുരുങ്ങിയിരിക്കുക യാണ്. സെപ്റ്റംബറിലും ഓഗസ്റ്റിലും ഒരു ദിവസം 200 വരെ ലഭിച്ചിടത്താണ് ഈ ഇടിവ് വന്നിരിക്കുന്നത് എന്ന് ഓർക്കണം. യഥാർത്ഥത്തിൽ, പ്രതിദിനം 600 ട്രക്കുകളെങ്കിലും ആവശ്യമായ സ്ഥലത്താണ്, ഇസ്രയേൽ സൈന്യത്തിൻ്റെ ഇടപെടൽ മൂലം വെട്ടി ചുരുക്കൽ നടന്നിരിക്കുന്നത്.


Read Previous

കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ല; മുനമ്പത്ത് ധ്രുവീകരണത്തിന് ബിജെപിയുടെ ശ്രമം; എംവി ഗോവിന്ദന്‍

Read Next

വിദ്യാര്‍ഥികളുടെ സാങ്കേതിക മികവ് മാറ്റുരക്കുന്ന ദേശീയ സാങ്കേതിക മേള റിയാദ് ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിൽ, നവംബർ 16ന്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »