പൊതുമാപ്പ് കാലയളവിൽ യുഎഇ വിട്ടവർക്ക് ഏതു വിസയിലും രാജ്യത്ത് തിരിച്ചെത്താം


ദുബായ്: 2024ലെ യുഎഇ പൊതുമാപ്പ് കാലയളവിൽ ഔട്ട്പാസ് ലഭിച്ച് രാജ്യം വിട്ടവർക്ക് ഏതു വിസയിലും യുഎഇയിലേക്ക് തിരിച്ചെത്താൻ യാതൊരു തടസവുമില്ലെന്ന് ദുബായ് ജിഡിആർഎഫ്എ അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശ ത്തേക്ക് മടങ്ങിയ വിദേശികൾക്ക് വിസിറ്റ് വിസ, എംപ്ലോയ്മെന്റ് വിസ തുടങ്ങിയ വിവിധ തരത്തിലുള്ള വിസകളിൽ രാജ്യത്തേക്ക് മടങ്ങിവരാനാകും എന്നും അമർ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ ലഫ്. കേണൽ സാലിം ബിൻ അലി വ്യക്തമാക്കി.

വിസ നിയമം ലംഘിച്ചവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനും പൊതുമാപ്പ് അവസരം നൽകി. പൊതുമാപ്പിന്റെ അവസാന തീയതി അടുത്തുവരുന്നു. അവധി ദിവസങ്ങളിലും അടക്കം ഞങ്ങൾ പ്രവർത്തിക്കു ന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിസ സ്റ്റാറ്റസ് ശരിയാക്കി രാജ്യം വിടാനോ അല്ലെങ്കിൽ പുതിയ വിസയിലേക്ക് മാറാനോ നിയമലംഘകർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

പൊതുമാപ്പ് കാലയളവിന്റെ അവസാനത്തോടടുക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ പൊതുമാപ്പ് കേന്ദ്രമായ അൽ അവീർ സെന്ററിലും ദുബായിലെ അമർ സെന്ററു കളിലും വലിയ തിരക്കാ അനുഭവപ്പെടുന്നത്. സെപ്റ്റംബർ ഒന്നുമുതലാണ് പദ്ധതിയുടെ ആരംഭം, ഒക്ടോബർ 31ന് സമാപിക്കുമ്പോൾ ഇന്ത്യക്കാരും മറ്റ് രാജ്യക്കാരും അടക്കം നിരവധി പേരാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്.

“സുരക്ഷിത സമൂഹത്തിലേക്ക്” എന്ന സന്ദേശത്തോടെ നടന്ന പദ്ധതിയിലൂടെ വിസാ നിയമലംഘകരോടുള്ള മനുഷ്യത്വപരമായ സമീപനമാണ് യുഎഇ അധികൃതർ സ്വീക രിച്ചത്. സർക്കാർ ഫീസ് ഒന്നും ഈടാക്കാതെയും മറ്റു സൗകര്യങ്ങൾ ഒരുക്കിയാണ് ഇത്തരക്കാരെ പിന്തുണച്ചത് പിന്തുണച്ചത്. വിസ സാധുവാക്കി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ജോബ് റിക്രൂട്ട്മെൻ്റ് ക്യാമ്പും സംഘടിപ്പിച്ചു. നിര വധി പേർക്ക് ഈ ക്യാമ്പ് വഴി തൊഴിൽ ലഭിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കാനാ യതായും ജിഡിആർഎഫ്എ വ്യക്തമാക്കി.


Read Previous

സൗദിയില്‍ കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കും; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

Read Next

‘തക്കതായ മറുപടി നൽകിയിരിക്കും’; ഇസ്രായേലിന് മുന്നറിയിപ്പ് നൽകി ഇറാൻ, യുദ്ധഭീതിയിൽ പശ്ചിമേഷ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »