Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അയ്യപ്പന്‍റെ സ്വര്‍ണ്ണം കട്ടവര്‍ ജനശ്രദ്ധതിരിക്കാന്‍ ഷാഫി പറമ്പിലിനെ തല്ലി തീര്‍ക്കുന്നു; നരനായാട്ടില്‍ പ്രതിഷേധിച്ച് റിയാദ് ഒഐസിസി


റിയാദ്: പേരാമ്പ്രയിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും സമാധാനപരമായി നടത്തിയ പ്രതി ഷേധ പ്രകടനത്തിന് നേരെ പൊലീസ് നടത്തിയ ക്രൂരമായ നരനായാട്ടിൽ വടകര എം.പി. ഷാഫി പറമ്പിൽ, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉൾപ്പെടെ നിരവധി നേതാക്കൾക്കും പ്രവർ ത്തകർക്കും ഗുരുതര പരിക്കേറ്റതിനെതിരെ റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പിണറായി വിജയന്റെ ആജ്ഞാവർത്തികളായി നിരപരാധികളായ ജനങ്ങളെയും പ്രതിഷേധക്കാരെയും നേരെ മാരകമായ അക്രമങ്ങൾ അഴിച്ചുവിടുന്ന പോലീസുകാർക്ക് ജനാധിപത്യത്തിന്റെ അതിർത്തികൾ മറക്കരുതെന്നും ഇത്തരം അധികാരമർദനങ്ങളുടെ ദിനങ്ങൾ അധികം നീളില്ലെന്നും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ മുന്നറിയിപ്പ് നൽകി.

പ്രതിപക്ഷ നേതാക്കളെയും പൊതുജനങ്ങളെയും നേരെ ലക്ഷ്യമിട്ട് സർക്കാർ കയ്യടക്കിയ പോലീസിൻ്റെ ക്രൂരത കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളിലൊന്നാണെന്ന് കമ്മിറ്റി വിലയിരുത്തി. വിവാദമായ ശബരിമല സ്വർണ്ണമോഷണ വിഷയത്തിൽ നിന്നുള്ള ജനശ്രദ്ധ തിരിക്കാനും പിണറായി ഭരണത്തിന്റെ പരാജയങ്ങൾ മറച്ചുവെക്കാനുമാണ് സർക്കാർ ഇത്തരം രാഷ്ട്രീയ പക തീർക്കലുകളിൽ ഏർപ്പെടുന്നതെന്ന് കമ്മിറ്റി ആരോപിച്ചു.

ജനങ്ങളോടും പ്രതിപക്ഷ നേതാക്കളോടും പൊലീസ് കാണിച്ച ഈ ക്രൂരത ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യത്തിൻ്റെ ആത്മാവിനും എതിരായതാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പിണറായി സർക്കാരിന്റെ ജനവിരുദ്ധ സമീപനത്തിനെതിരെ വിദേശത്തും രാജ്യത്തിനകത്തും ജനാധിപത്യ മനസ്സുള്ളവർ ഒരുമിച്ച് ഉയർന്ന ശബ്ദത്തിൽ പ്രതികരിക്കേണ്ട സമയമാണിതെന്നും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി കൂട്ടിച്ചേർത്തു.


Read Previous

ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ പ്രതികാരം ചോദിക്കുക തന്നെ ചെയ്യും: വിഡി സതീശന്‍; എല്ലാ കണക്കും എഴുതിവെച്ചിട്ടുണ്ട് ഓര്‍ത്ത് കളിച്ചോ വേണു​ഗോപാൽ

Read Next

വയനാട് പ്രവാസി അസോസിയേഷൻ രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »