Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആയിരങ്ങൾ ഒത്തുചേരുന്ന “കേളി ജനകീയ ഇഫ്താർ മാർച്ച് 6ന്; വിപുലമായ സംഘാടക സമിതിയെ പ്രഖ്യാപിച്ചു”


റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ജനകീയ ഇഫ്താർ മാർച്ച് 6ന് നടക്കും. റിയാദിൽ മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകീയ ഇഫ്ത്താറാണ് കേളി വർഷംതോറും നടത്തി വരുന്നത്. മലാസ് ലുലു ഹൈപ്പര്‍ അരീനയിലാണ് ഇത്തവണയും സംഗമം നടക്കുന്നത്. ആയിരകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ കേളിയും കേളി കുടുംബവേദിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഇഫ്താർ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.

ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖ് ഉദ്‌ഘാടനം ചെയ്തു. കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായ പരിപാടിയിൽ രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.

സീബ കൂവോട് ചെയർ പേഴ്സൺ രാമകൃഷ്ണൻ ധനുവച്ചപുരം, സുധീർ പോരേടം വൈസ് ചെയർമാൻമാർ, ഷമീർ കുന്നുമ്മൽ കൺവീനർ, കിഷോർ ഇ നിസാം. തോമസ് ജോയ് ജോയിന്റ് കൺവീനർമാർ, ജോസ ഫ് ഷാജി സാമ്പത്തിക കൺവീനർ മോഹൻദാസ്, സലിം ആംലാദ്, ശ്രീഷ സുകേഷ് ജോയിന്റ് കൺവിന ർമാർ, ഗതാഗതം നസീർ മുള്ളൂർക്കര, വിഭവ സമാഹരണം അനിരുദ്ധൻ കീച്ചേരി, സ്റ്റേഷനറി ജവാദ് പരിയാട്ട്, പബ്ലിസിറ്റി സിജിൻ കൂവള്ളുർ, പശ്ചാത്തല സജ്ജീകരണം ജാഫർ ഖാൻ, ഭക്ഷണം സുനീർ ബാബു, ഭക്ഷണ പാക്കിംഗ് റഫിക്ക് ചാലിയം, വളണ്ടിയർ ക്യാപ്റ്റൻ ഗഫൂർ ആനമങ്ങാട്, സ്റ്റോർ ഇൻ ചാർജ് റഫിക്ക് പാലത്ത് എന്നിവർ കൺവീനർമാരായ 151 അംഗ സംഘാടക സമിതിക്ക് യോഗം രൂപം നൽകി.

രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, സീബാ കൂവോട്, ജോസഫ് ഷാജി എന്നിവർ അഭിവാദ്യം അർപ്പിച്ചു. ട്രഷറർ മധു ബാലുശ്ശേരി സ്വാഗതവും കൺവീനർ ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു

Thousands gather for "Keli Janakeeya Iftar" on March 6; Extensive organizing committee announced


Read Previous

രാജേന്ദ്രന്റെ വരവ് വിനയായി; ബിജെപിയിൽ നിന്ന് ആയിരത്തോളം പേർ പുറത്തേക്ക്? നേതൃത്വത്തിനെതിരെ ശബ്ദസന്ദേശം” ഇടുക്കി ബിജെപിയിൽ ‘പൊട്ടിത്തെറി’; മറയൂർ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

Read Next

“കേരളത്തിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ഒൻപത് ലക്ഷം പേർ പുറത്ത്, ആകെ വോട്ടർമാർ 2.69 കോടി”; സ്ത്രീ വോട്ടർമാർ കൂടുതൽ; 4.24 ലക്ഷം കന്നി വോട്ടർമാർ” നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഈ ലിങ്കിലൂടെ അറിയാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »