Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജോലി തേടി ഇന്ത്യ വിട്ടവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ


ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് ജോലി തേടി പോയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിദേശത്ത് പോയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന അര്‍ധ നൈപുണ്യമുള്ള- അവിദഗ്ധ തൊഴിലാളികള്‍ക്ക് അനുവദിച്ച എമിഗ്രേഷന്‍ ക്ലിയറന്‍സ് മൂന്നിരട്ടിയായെന്ന് നൈപുണ്യ വികസന മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു.

ഒരു എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി ജയന്ത് ചൗധരി. ജയന്ത് ചൗധരി നല്‍കിയ കണക്കുകള്‍ പ്രകാരം 2021 ല്‍ 1,32,675 പേര്‍ക്ക് വിദേശത്തേക്ക് പോകാനും ജോലി ചെയ്യാനും എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചു. 2022 ല്‍ അത് 3,73,425 ആയി വര്‍ധിച്ചതായും ചൂണ്ടിക്കാട്ടുന്നു. 2023ല്‍ 3,98,317 പേര്‍ക്ക് എമിഗ്രേഷന്‍ അനുമതി നല്‍കി.

ലേബര്‍ മൊബിലിറ്റി എന്നത് ഇന്ത്യന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്ന ഒന്നാണ്. കൂടാതെ രാജ്യത്തിന് നിലവില്‍ ഇസ്രായേല്‍, തായ്വാന്‍, മലേഷ്യ, ജപ്പാന്‍, പോര്‍ച്ചുഗല്‍, മൗറീ ഷ്യസ് എന്നീ ആറ് രാജ്യങ്ങളുമായി ലേബര്‍ മൊബിലിറ്റി കരാറുകളുണ്ട്.

വിദേശകാര്യ മന്ത്രാലയം നല്‍കിയ വിവരമനുസരിച്ച് എമിഗ്രേഷന്‍ ചെക്ക് റിക്വയേര്‍ഡ് (ഇസിആര്‍) പാസ്പോര്‍ട്ടുകള്‍ കൈവശം വച്ചിരിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ വഴി ഏതെങ്കിലും ഇസിആര്‍ കാറ്റഗറി രാജ്യങ്ങളിലേക്ക് വിദേശ ജോലിക്കായി മുന്നോട്ട് പോകുമ്പോള്‍ മാത്രമാണ് ഡാറ്റ സൂക്ഷിക്കുന്നത്.

ഇസിആര്‍ പാസ്പോര്‍ട്ട് ഉടമകള്‍ പൊതുവെ അവിദഗ്ധ അല്ലെങ്കില്‍ അര്‍ദ്ധ നൈപുണ്യ മുള്ള തൊഴിലാളികളാണ്. അത്തരം തൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടുള്ള എമി ഗ്രേഷന്‍ ക്ലിയറന്‍സുകള്‍ കുത്തനെ ഉയര്‍ന്നുവെന്ന് നൈപുണ്യ വികസന മന്ത്രാലയം സമര്‍പ്പിച്ച മറുപടിയില്‍ കേന്ദ്രമന്ത്രി ജയന്ത് ചൗധരി അറിയിച്ചു.

ഇസ്രയേല്‍, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, കുവൈറ്റ് എന്നി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക ജോലി, സേവന മേഖലകളിലേക്ക് നൈപുണ്യ വും അര്‍ധ നൈപുണ്യവുമുള്ള തൊഴിലാളികളെ ആവശ്യപ്പെടുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഇ-മൈഗ്രേറ്റ് പോര്‍ട്ടലില്‍ 2,200 സജീവ റിക്രൂട്ടിങ് ഏജന്റുമാരും 282,000 വിദേശ തൊഴിലുടമകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.

യഥാര്‍ത്ഥവും അംഗീകൃതവുമായ സ്ഥാപനങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ എന്ന് ഉറപ്പാക്കാന്‍, തൊഴിലുടമകളും റിക്രൂട്ട്‌മെന്റ് ഏജന്റുമാരും ഇന്ത്യന്‍ തൊഴിലാളികളെ നിയമിക്കുന്നതിന് ഇ-മൈഗ്രേറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇസിആര്‍ രാജ്യങ്ങളിലെ വിദേശ തൊഴിലുടമകള്‍ പോര്‍ട്ടല്‍ വഴി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് അനുമതി വാങ്ങണം. തൊഴില്‍ നിബന്ധനകള്‍, വേതനം, തൊഴില്‍ സാഹചര്യ ങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ അവര്‍ നല്‍കേണ്ടതുണ്ട്.


Read Previous

വിജയാഹ്ളാദം: പരിപാടി സംഘടിപ്പിച്ച് ബഹ്‌റൈൻ യു.ഡി.എഫ് കമ്മിറ്റി

Read Next

കലാപ ഭൂമിയായി ഇസ്ലാമബാദ്: ഏറ്റുമുട്ടലിൽ ആറ് പേർ കൊല്ലപ്പെട്ടു; ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »