കുവൈത്തില്‍ വീടിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്


കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ വീടിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംബന്ധിച്ച് കുവൈത്ത് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വിവരം ലഭിച്ചതെന്ന് കുവൈത്ത് ഫയര്‍ഫോഴ്‍സിന്റെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

അറബ് കുടുംബം താമസിച്ചിരുന്ന മൂന്ന് നിലകളുള്ള വീട്ടിലാണ് തീപിടിച്ചത്. സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് അപകടം സംബന്ധിച്ച വിവരമറിഞ്ഞ് അല്‍ സമൂദ്, അല്‍ അര്‍ദിയ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി. മൂന്ന് നിലകളുള്ള വീടിന്റെ ഉള്‍വശത്ത് ഏതാണ്ട് പൂര്‍ണമായി തീ പടര്‍ന്നിരുന്നു. അഗ്നിശമന സേനാ അംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും മൂന്ന് പേര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടമായി. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. ഇവര്‍ക്ക് ബന്ധപ്പെട്ട വിഭാഗങ്ങള്‍ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്. 


Read Previous

അരിക്കൊമ്പൻ ക്ഷീണിതനാണെന്ന് അറിഞ്ഞതോടെ തമിഴ്നാടിന് ഉറക്കമില്ല, കഴിക്കാൻ കാട്ടിൽ അവിടവിടെ ഭക്ഷണം ഒരുക്കി വച്ചു, തയ്യാറാക്കിയത് കൊമ്പന് പ്രിയപ്പെട്ട അരിയും ശർക്കരയും: അരിക്കൊമ്പന് ഇനി കാടിറങ്ങിയാൽ മാത്രം മയക്കുവെടി

Read Next

താമസ സ്ഥലത്ത് വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി യുവാവ് അറസ്റ്റിലായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »