ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ച് തൃശ്ശൂര്‍ ജില്ലാ കൂട്ടായ്മ


തൃശൂർ ജില്ല പ്രവാസികൂട്ടായ്മ ” ക്രിസ് മസ് പുതുവത്സര രാത്രി’ എന്ന പേരില്‍ ക്രിസ്തുമസ് പുതു വത്സരആഘോഷം സംഘടിപ്പിച്ചു. റിയാദിലെ അൽ വലീദ് ഇസ്ത്രയിൽ നടന്ന ആഘോഷ പരിപാടിയില്‍ മെഗാ കരോളും, സാന്റാ ക്ലോസ് പാപ്പാമാരും മേളവും ആഘോഷത്തിന് നിറവേകി.

സാംസ്കാരിക സമ്മേളനം എംബസി ഉധ്യോഗസ്ഥന്‍ പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. തുറന്ന ഹൃദയത്തോടെ അതിരുകളില്ലാത്ത ശക്തിയോടെ പുതുവർഷത്തെ വരവേൽക്കാൻ കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു, പ്രസിഡണ്ട്‌ രാധാകൃഷ്ണന്‍ കളവൂര്‍ അധ്യക്ഷത വഹിച്ചു, പ്രോഗ്രാം കൺവീനർ ലോറൻസ് അറക്കൽ പരിപാടിയെ കുറിച്ച് വിശദികരിച്ചു, തുടര്‍ന്ന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ജീവകരുണ്യ പ്രവർത്തകന്‍ ശിഹാബ് കൊട്ടുകാട് , റിയാദ് ഇന്ത്യന്‍ മീഡിയം ഫോറം സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി , പ്രശസ്ത ചിത്രകാരി വിനി വേണുഗോപാൽ, മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ,സുധാകരൻ ചാവക്കാട് ,ലിനോ മുട്ടത് , റസാഖ് ചാവക്കാട് , ഷാജി കൊടുങ്ങലൂർ എന്നിവർ സംസാരിച്ചു. ജില്ലയിലെ ബിസിനസ്സ് രംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള രാജു തൃശൂർ , ജനാബ് സുബൈർ വലിയകത്ത് ബിനോയി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജനറല്‍ സെക്രട്ടറി സഗീര്‍ അന്താറത്തറ സ്വാഗതവും ബാബു രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

തുടർന്ന് കൂട്ടായ്മ വനിതാ പ്രവർത്തകർ ഒരുക്കിയ ക്രിസ്മസ് ഗാനത്തോടെ കലാപരിപാടികൾക്ക് തുടക്കമായി. നാസിക് ഡോൽ മെഗാ കരോളും കാണികളെ അക്ഷരാർത്ഥത്തിൽ ആവേശംകൊള്ളിച്ചു കരോൾ സംഘത്തിൽ 70ൽ പരം സാന്റാ ക്ലോസ് പാപ്പാമാരും മേളവും വലിയ അർഷാരവത്തോടെ വരവേറ്റുകൊണ്ട് ഒരു ഉത്സവമാക്കിമാറ്റാൻ റിയാദിലെ പ്രവാസികുടുംബങ്ങളും ഒപ്പം അണിചേർന്നു.

,ജിജുവേലായുധൻ ,അനിൽ മാളിയേക്കൽ ബാബു നിസാർ ,അനിൽ കുന്ദംകുളം, ഡേവിഡ് മാങ്ങൻ ,ജമാൽ ചിറക്കൽ ,ശശിധരൻ പുലാശ്ശേരി ചേലക്കര ,സുനിൽ കൊടകര, സുജേഷ് കുമാർ കിള്ളിമംഗലം ,ജയരാജ് വടക്കേകാട്,ബാലൻ ,രഘു നന്ദൻ , ധൻരാജ് , ജാവീദ് , രതീഷ് ബാബുവർഗീസ് , ജോസഫ് സൈഫുദ്ദിൻ ,മുസ്തഫ ,ഗഫൂർ ബത്ത ,പി.കെ ,വിപിൻ‌ദാസ് ,രാജീവ് ,ഷാനവാസ് , വിപിൻ തോട്ടത്തിൽ ,അമ്പിളി അനിൽ , ഹസീന സലിം, കിറ്റി ലിനോ മുട്ടത് ,എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി


Read Previous

റിയാദ് കലാഭവൻ കർമ്മശ്രേഷ്ഠ പുരസ്ക്കാരം ഡോ.രാമചന്ദ്രന് സമ്മാനിച്ചു

Read Next

അൻവർ ബംഗാളിൽ നിന്ന് രാജ്യസഭാംഗമായേക്കും; ഒതുങ്ങിയവരെയും ഒതുക്കപ്പെട്ടവരെയും ഒപ്പം കൂട്ടാൻ നീക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »