
സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന തൃശൂർ നിവാസികളുടെ സംഘടനയായ തൃശൂർ ജില്ല പ്രവാസി കൂട്ടായ്മയുടെ വനിതാ ജനറൽ ബോഡി യോഗം മലസ് ചെറീസ് റെസ്റ്റോറന്റിൽ ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു,ഭോജ രാജുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സഗീർ അന്തറതറ സ്വാഗതം പറഞ്ഞു, പ്രസിഡന്റ് രാധാകൃഷ്ണൻ കളവൂർ അദ്ധ്യക്ഷത വഹിച്ചു
കൂട്ടായ്മയുടെസംഘടനാ പ്രവർത്തനങ്ങളെ കുറിച്ചും വനിതകളുടെ മാതൃകാപരമായ പ്രവർത്തനത്തെ കുറിച്ചും പ്രതിപാദിക്കുകയുണ്ടായി,എല്ലാരംഗങ്ങളിലും സ്ത്രീകൾ മുന്നേറുന്ന ഒരുകാലഘട്ടത്തിലൂടെ യാണ് നാം കടന്നുപോകുന്നതെന്നും ഈ മുന്നേറ്റം കൂടുതൽ സ്ത്രീകളെസ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന രീതിയിൽ നമ്മൾ കൂടുതൽ പ്രവർത്തസജ്ജമാക്കണമെന്നും,വരും തലമുറക്ക് പ്രയോജനമാകുന്ന രീതിയിൽ സമൂഹത്തെ മാറ്റാൻ കഴിയണമെന്നുംഅതിന് സ്ത്രികൾ ഒറ്റകെട്ടായി മുന്നോട്ട് വരണമെന്നും അമ്പളി ടീച്ചർ ചൂണ്ടിക്കാട്ടി,
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അമ്പിളി അനിൽ പ്രസിഡന്റ് ആയും ,ജനറൽസെക്രട്രയായി ഹസീന സലിം ,ട്രഷറർ ആയി ക്രിസ്റ്റി ലിനോ എന്നിവരെ തിരഞ്ഞെടുത്തു ,ജീവകാരുണ്യ കൺവീനർ രാജു തൃശ്ശൂർ, ലിനോമുട്ടത്ത് ,അനിൽ കുന്നംകുളം ,ബാബു നിസാർ ,ശശിധരൻ പുല്ലാശ്ശേരി ,ഫെബിത ,ഷെറിൻ ,സരികസുനിൽ ,റിയാ ജോസഫ് ,കാർത്തിക ജയശങ്കർ,പ്രമിതാ ബിജു ,എന്നിവർ സംസാരിച്ചു നിത ഹിതാഷ് ,സോനാ റിക്സൺ ,പ്രീമ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.