റഷ്യന്‍ സൈനിക സംഘത്തിന് നേരെ യുക്രൈന്‍ ഷെല്ലാക്രമണം, തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു


തൃശൂര്‍: റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണ ത്തില്‍ കല്ലൂര്‍ സ്വദേശി കൊല്ലപ്പെട്ടു. ബന്ധുക്കള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാ നത്തില്‍ എംബസിയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കും.

കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപാണ് (36) റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്. സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യന്‍ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായാണ് വിവരം. ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റ് ഏഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയില്‍ റസ്റ്ററന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്.

പിന്നീട് റഷ്യന്‍ സൈനിക ക്യാംപിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാ ണെന്നും സന്ദീപ് അറിയിച്ചിരുന്നു. വീട്ടിലേക്കു വിളിച്ചപ്പോള്‍ പാസ്‌പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായും വിവരമുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില്‍ ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്.

പൗരത്വ പ്രശ്നം മൃതദേഹം നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എംബസി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. സന്ദീപിനെക്കുറിച്ച് വിവരങ്ങള്‍ അറിയ ണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കര്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.


Read Previous

ആർഎസ്എസ് വഴി ബ്യൂറോക്രാറ്റുകളെ നിയമിക്കുന്നു; യുപിഎസ്സി ലാറ്ററൽ നിയമനത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി

Read Next

ഇന്ത്യൻ കോസ്റ്റ് ഗാ‌ർ‌ഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു,​ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »