Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ തൃശ്ശൂർ സ്വദേശി വിമാനത്തിൽ വെച്ച് മരണപ്പെട്ടു


റിയാദ്: തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ തൃശ്ശൂർ പോർക്കളം സ്വദേശി പള്ളിക്കര വീട്ടിൽ  സത്യൻ വേലായുധൻ (58)വിമാനത്തിൽ വെച്ച് മരണപ്പെട്ടു. നെഞ്ച് വേദനയെ തുടർന്ന് റിയാദ് ശുമൈസി ആശുപ ത്രിയിൽ ചികിത്സ തേടുകയും ആഞ്ജിയോഗ്രാം ചെയ്ത് തുടർചികിത്സക്കായി നാട്ടിലേക്ക് മടങ്ങുകയായി രുന്നു.

റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര തിരിച്ച സത്യൻ വിമാനത്തി നകത്ത് വച്ച് തന്നെ മരണമടയുകയായിരുന്നു. തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകു ന്നതിന്നായി ബന്ധുക്കൾ ആംബുലൻസ് സജ്ജീകരണങ്ങളോടെ എയർപോർട്ടിൽ പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു. കഴിഞ്ഞ 35 വർഷമായി റിയാദിലെ  ദുർമയിൽ ഡ്രൈവർ ജോലി ചെയ്തു വരികയാ യിരുന്നു.

ഭാര്യ ലിഷ, മക്കൾ അപർണ്ണ, അഭിനവ്. മരുമകൻ വിപിൻ കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദുർമ യൂണിറ്റ് അംഗമാണ്. മൃതദേഹം തൃശ്ശൂരിലെ വീട്ടു വളപ്പിൽ സംസ്കരിച്ചു സത്യൻ വേലാ യുധൻ്റെ  ആകസ്മിക വിയോഗത്തിൽ കേളി മുസാഹ്മിയ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽദുർമയിൽ അനുശോചനയോഗം സംഘടിപ്പിച്ചു.  ഏരിയ പ്രസിഡന്റ് ജെറി തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ദുർമ യൂണിറ്റ് സെക്രട്ടറി നൗഷാദ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, വൈസ് പ്രസിഡന്റ്‌ ഗഫൂർ ആനമങ്ങാട്, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ഏരിയ സെക്രട്ടറി അനീസ് അബൂബക്കർ, ഏരിയ കമ്മിറ്റി അംഗം സുരേഷ്, രക്ഷധികാരി സമിതി അംഗങ്ങൾ യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.


Read Previous

എന്യൂമറേഷന്‍ ക്യാംപില്‍ മുണ്ട് പൊക്കി ബിഎല്‍ഒ; അശ്ലീല പ്രദര്‍ശനം നടത്തിയ ഉദ്യോഗസ്ഥനെതിരെ കലക്ടറുടെ നടപടി

Read Next

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »