Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടിക്ടോക് ഇന്ത്യയിലേയ്ക്ക്; വെബ്സൈറ്റ് ലഭിച്ച് തുടങ്ങി


ന്യൂഡല്‍ഹി: ലോകത്തെ ജനപ്രിയ ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക്ടോക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തു ന്നതായി സൂചന. ചൈനീസ് ആപ്പായ ടിക്ടോക്കിനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരോധിച്ചത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അതിര്‍ത്തി യിലെ പ്രശ്നങ്ങള്‍ കാരണം വഷളായതിന് പിന്നാലെയായിരുന്നു ഇത്.

ഇപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധം ഊഷ്മളമാകുന്ന പശ്ചാത്തലത്തിലാണ് ടിക്ടോക്കിന്റെ വെബ്സൈറ്റ് ഇന്ത്യയില്‍ ലഭിച്ച് തുടങ്ങിയത്. അതേസമയം ടിക്ടോക്കിന്റെ മൊബൈല്‍ ആപ്പ് ഇതു വരെ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും തിരികെയെത്തിയിട്ടില്ല. ടിക്ടോക്കിന്റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ടിക്ടോ ക്കിന്റേയോ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന്റേയോ ഇതുവരെ വന്നിട്ടില്ല.

ടിക്ടോക്കിന്റെ വെബ്സൈറ്റ് തങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ പേര്‍ എക്സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകളും കമന്റുകളും ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ടിക്ടോക്ക് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു എന്ന കാര്യത്തിന് യാതൊരു ഔദ്യോഗിക സ്ഥിരീക രണവും ഉണ്ടായിട്ടില്ല.

ടിക്ടോക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് ടിക്ടോക്കിന്റെ ഉപഭോ ക്താക്കളായിരുന്നവര്‍ ഏറ്റെടുത്തത്. ഇന്നത്തെ ഇന്‍സ്റ്റഗ്രാം റീല്‍സും യൂട്യൂബ് ഷോര്‍ട്ട്സുമെല്ലാം ടിക്ടോക്കിന്റെ മാതൃക പിന്തുടര്‍ന്നെത്തിയവരാണ്. 2020 ല്‍ ഇന്ത്യ ടിക്ടോക്ക് നിരോധിച്ചതിന് ശേഷമാണ് റീല്‍സും ഷോര്‍ട്ട്സും ജനകീയമായത്. 


Read Previous

ആധാര്‍ കാര്‍ഡോ അല്ലെങ്കില്‍ 11 രേഖകളോ അംഗീകരിക്കണം’; തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി സുപ്രീം കോടതി

Read Next

ഇന്ത്യയുമായി ചർച്ചയ്‌ക്ക് തയാറെന്ന് പാകിസ്ഥാൻ; വിസമ്മതിച്ച് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »